ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാല്; 27-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഫെസ്റ്റിലൂടെ മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് . ബേപ്പൂര്‍:അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായതായി ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുക്കാനും ഫെസ്റ്റിനായതായി മന്ത്രി പറഞ്ഞു. ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാലിന് മുന്നോടിയായി ബേപ്പൂരില്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 27, 28, 29 തിയതികളിലായി […]

അതിരപ്പിള്ളിയില്‍ വനത്തിനുള്ളില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു. സഹോദരനെ വെട്ടിക്കൊന്നു

തൃശൂര്‍: അതിരപ്പിള്ളിയില്‍ വനത്തിനുള്ളില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ലീലയ്ക്കുമാണു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സത്യന്‍ മരിച്ചു. സത്യന്റെ സഹോദരനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വം നഗറില്‍ ചന്ദ്രമണിയാണു വെട്ടിയത്. ചന്ദ്രമണിയുടെ ഭാര്യയ്ക്കും പരുക്കുണ്ട്. ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. കണ്ണന്‍കുഴി വടാപ്പാറയിലാണു സംഭവം.

നടി മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 81 വയസായിരുന്നു. 200 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലൂടെ ജനപ്രിയ നടിയായി മാറി. കഴിഞ്ഞ അഞ്ചുദിവസമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മീന ആദ്യമായി നാടകരംഗത്തെത്തുന്നത് സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് […]

വേർപാട്

വേങ്ങര : വലിയോറ  മലപ്പുറം തന്തൂർ ഹട്ട് ഹോട്ടൽ ഉടമ, വലിയോറ പുത്തനങ്ങാടി സ്വദേശി കരുമ്പിൽ മുഹമ്മദാലി ഇന്ന് രാവിലെ മരണപ്പെട്ടു. ജനാസ 3 മണിക്ക് പുത്തനങ്ങാടി ജുമാമസ്ജിദിൽ

ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വാഹനം കൈമാറി ഉപയോഗിക്കുന്നത് കുറ്റകരമോ?; വ്യക്തതവരുത്തി ട്രാൻ. കമ്മിഷണർ

കൊച്ചി :  ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കള്ള ടാക്‌സി ഉപയോഗം വീണ്ടും ചര്‍ച്ചയാവുകയാണ്. വാടകയ്ക്ക് നല്‍കിയ സ്വകാര്യ കാറാണ് അപകടത്തില്‍പ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗത്തിലും ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ബന്ധുവിന്റെയോ അടുത്ത സുഹൃത്തിന്റെയോ സ്വകാര്യവാഹനം കൈമാറി ഉപയോഗിക്കാമോ? അത് നിയമവിരുദ്ധമാണോ? ഇതേക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു ചകിലം ‘മാതൃഭൂമി’ പ്രതിനിധി ബി. അജിത് രാജുമായി സംസാരിക്കുന്നു സുഹൃത്തിന്റെ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ അത്യാവശ്യഘട്ടങ്ങളില്‍ കാറുകള്‍ […]

സാമ്പത്തിക തട്ടിപ്പിനിരയായോ..? എങ്കിൽ ഉടൻ ഈ നമ്പറിൽ വിളിക്കു

സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ ഈ നമ്പറിൽ വിളിക്കുക . ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ വൻ തട്ടിപ്പുകളാണ് നടക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റ് എന്ന സംഭവമേ ഇല്ലെന്ന് പോലീസിന്റെ മീഡിയ സെൽ. നിങ്ങളുടെ അക്കൗണ്ടിലെ കൈമാറണമെന്ന് ഇന്ത്യയിലെ പണം ഒരു അന്വേഷണ ഏജൻസിയും ആവശ്യപ്പെടില്ലെന്നും. തട്ടിപ്പിൽ പെട്ടാൽ ഉടൻ 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കാനും നിർദേശം. ഒരു മണിക്കൂറിൽ ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ, യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കോതമംഗലം : കുട്ടമ്പുഴയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ഉരുളന്‍ തണ്ണി സ്വദേശി എല്‍ദോസാണ് മരിച്ചത്. നിരന്തരം കാട്ടാന ശല്യമുള്ള സ്ഥലമാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. മരിച്ചുകിടന്ന വ്യക്തിയെ കണ്ടെത്താന്‍ തന്നെ സമയമെടുത്തു. ലൈറ്റ് പോലുമില്ലാത്ത സ്ഥലമായതിനാല്‍ വണ്ടിയുടെ വെളിച്ചത്തിലാണ് എല്‍ദോസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എടുത്തുമാറ്റാന്‍ അനുവദിക്കാത്ത നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് തുടരുന്നത്. മന്ത്രി തന്നെ വന്നെത്തിയാലെ മൃതദേഹം എടുത്തുകൊണ്ടുപോകാന്‍ അനുവദിക്കു എന്നും നാട്ടുകാര്‍ പറഞ്ഞു.  

മെക് 7 വിവാദം: ‘മുസ്ലീങ്ങള്‍ ഉള്‍പ്പെട്ട ഏത് കൂട്ടായ്മയെയും സംശയത്തോടെ നോക്കുന്നത് അംഗീകരിക്കാനാവില്ല’: എസ് കെ എസ് എസ് എഫ്

മുസ്ലീങ്ങളുടെയോ മുസ്ലീങ്ങള്‍ ഉളപ്പെട്ടതോ ആയ ഏത് കൂട്ടായ്മയെയും സംശയത്തോടെ നോക്കുന്നത് അംഗീകരിക്കാനാവില്ലന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്ലീങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ മറ്റൊരു കണ്ണിലൂടെ കാണുന്ന പ്രവണത നേരത്തെയും ഉണ്ടായിട്ടുണ്ട്. സിപിഐഎം നേതാവ് തുടങ്ങിവെച്ച ക്യാമ്പയിന്‍ ബിജെപി നേതാക്കള്‍ ഏറ്റു പിടിച്ചുവെന്നും സത്താര്‍ പന്തല്ലൂരിന്റെ എഫ് ബി പോസ്റ്റ്. മെക് 7 ന്റെ കാര്യത്തിലുള്ള ആശങ്ക മോഹനന്‍ മാഷിന് കേരള പൊലീസില്‍ പിടിമുറുക്കിയ ആര്‍എസ്എസ് കരങ്ങളെ കുറിച്ചും വേണമെന്നും […]

അരീക്കോട് തണ്ടർബോൾട്ട് ക്യാംപിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ച നിലയിൽ

അരീക്കോട് : അരീക്കോട് തണ്ടർബോൾട്ട് ക്യാംപിൽ പൊലീസുകാരനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സ്വയം വെടിയുതിർത്തതാണെന്നാണു സൂചന. എസ്ഒജി കമാൻഡന്റ് വയനാട് സ്വദേശി വിനീതാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത്. മൃതദേഹം അരീക്കോട് ആശുപത്രിയിൽ. അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് മാനസിക പ്രയാസത്തിലായിരുന്നുവെന്നു സൂചനയുണ്ട്. മാനസിക പീഡനം നേരിട്ടതായും റിപ്പോർട്ടുണ്ട്. 2011 തണ്ടർബോൾട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനായി തണ്ടര്‍ബോള്‍ട്ട് ക്യാംപിലെത്തിയതായിരുന്നു.  

ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ കുട്ടികൾ ഫോണ്‍ നോക്കാറുണ്ടോ..?

പല മാതാപിതാക്കളും കുട്ടികളെ ഭക്ഷണം കഴിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കാണാന്‍ അനുവദിക്കാറുണ്ട്. ഭക്ഷണം എളുപ്പത്തില്‍ കഴിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നതിനാലാണ് ഫോണ്‍ നല്‍കുന്നത്. എന്നിരുന്നാലും കുട്ടികള്‍ക്ക് ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഭക്ഷണ സമയത്ത് ഫോണ്‍ കാണുന്നത് ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു. ഇത് വിവിധ രോഗങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ ഫോണ്‍ കണ്ട് ആഹാരം കഴിക്കുന്നത് കുട്ടികളുടെ ദഹനാവസ്ഥയെ ബാധിക്കുന്നു. ഇതിന്റെ ഫലമായി അവരില്‍ പോഷകങ്ങള്‍ ശരിയായ രീതിയില്‍ ആഗീരിക്കണം ചെയ്യപ്പെടാതിരിക്കുകയും […]