സ്ത്രീയുടെ ലൈംഗികത ഭർത്താവിന്റെ സ്വത്താണെന്ന് കരുതരുത്, നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
സ്ത്രീയുടെ ലൈംഗികത ഭര്‍ത്താവിന്റെ സ്വത്താണെന്ന് കരുതുന്നത് തെറ്റാണെന്ന് ഹൈക്കോടതി. വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരാള്‍ക്കൊപ്പം ഭാര്യ പോയതിന് നഷ്ടപരിഹാരം ലഭിക്കാന്‍ ഭര്‍ത്താവിന് നിയമപരമായ അര്‍ഹതയില്ലെന്നും ഹൈക്കോടതി. മറ്റൊരാള്‍ക്കൊപ്പം ഭാര്യ പോയതിലുള്ള മനോവ്യഥയ്ക്കും മാനഹാനിക്കും ഭര്‍ത്താവിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന തിരുവനന്തപുരം കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് യുവതി സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കിയാണ് കോടതിയുടെ നിരീക്ഷണം. പരസ്ത്രീ/പരപുരുഷ സംഗമവും അവിഹിത ബന്ധങ്ങളും വിവാഹ മോചനത്തിനല്ലാതെ നഷ്ടപരിഹാരത്തിന് കാരണമാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി സ്‌നേഹലത എന്നിവരടങ്ങുന്ന […]