ഇന്ന് ബഷീർ ദിനം: കഥകളുടെ സുൽത്താൻ ഓർമ്മയായിട്ട് മൂന്ന് പതിറ്റാണ്ട്
ഇന്ന് ബഷീർ ദിനം.! കഥകളുടെ സുൽത്താൻ അഥവാ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്നേക്ക് മൂന്ന് പതിറ്റാണ്ട്. ഏറ്റവും കൂടുതൽ മലയാളികൾ ആസ്വദിച്ചു വായിച്ച പുസ്തകങ്ങൾ ഒരു പക്ഷേ ബഷീറിൻ്റേത് ആകും. കേട്ട് പരിചയമുള്ള പൊതു സാഹിത്യത്തിലെ വർണ്ണവ്യവസ്ഥകൾ അദ്ദേഹം തിരുത്തിക്കുറിച്ചു. 14 നോവലുകളിലും 13 ചെറുകഥാസമാഹാരങ്ങളിലും എഴുതിയും പറഞ്ഞുമായി നമുക്ക് തന്ന എണ്ണമില്ലാത്തത്ര കഥകളിലും നിന്ന് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ സംസാരിച്ചിരുന്നത് അലക്കിത്തേച്ച വടിവൊത്ത ഭാഷയിലായിരുന്നില്ല. ബഷീർ ഈ കഥകളൊക്കെ നമ്മോട് പറഞ്ഞതോ, […]