സംസ്ഥാന പോലീസ് മേധാവിയുടെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു.

തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബിന്‍റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.അദ്ദേഹം ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷമായാണ് നിശ്ചയിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.  റിപ്പോർട്ട്::-അഷ്റഫ് കളത്തിങ്ങൽ പാറ .