എം.ടിയുടെ സംസ്‌കാരം ഇന്ന് വൈകീട്ട്; പൊതുദർശനം വീട്ടിൽ മാത്രം സംസ്ഥാനത്ത് രണ്ടുദിവസം ദുഃഖാചരണം
കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്‌കാരം വ്യാഴാഴ്ച ഇന്ന് വൈകീട്ട്. വൈകുന്നേരം അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിലായിരിക്കും സംസ്ക്‌കാരം. വൈകുന്നേരം നാലുവരെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തന്റെ മൃതദേഹം എവിടെയും പൊതുദർശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നടക്കം മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്നുവരെ എം.ടി നേരത്തെ കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. അതനുസരിച്ചാണ് പൊതുദർശനം വീട്ടിൽ മാത്രമാക്കി ചുരുക്കിയത്. ബുധനാഴ്‌ച രാത്രി പത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച എം.ടിയുടെ […]