510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; നടിമാര്‍ക്ക് കൈമാറാനെന്ന് മൊഴി

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ രാത്രിയാണ് അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നാണ് ഷെഫീഖ് പിടിയിലാകുന്നത്. കാറില്‍ 510 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും വാഴക്കാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്. ഒമാനില്‍ […]

പണം വാങ്ങി കള്ളടാക്സി ഓടിച്ചാൽ പിടിച്ചിരിക്കും’; ആ വക പരിപാടികൾ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി അനധികൃതമായി ഓടിക്കാൻ നൽകുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആർസി ഉടമയുടെ ഭാര്യയ്ക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാൻ കൊടുക്കരുതെന്നാണ് ഗതാഗത കമീഷണർ പറഞ്ഞത്. ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നും കളർകോട് അപകടത്തിന്റെറെ പശ്ചാത്തലത്തിൽ ഗണേഷ് കുമാർ വ്യക്തമാക്കി. “ആരും തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ട. ഇരുട്ട് കൊണ്ട് ആരും ഓട്ട അടയ്ക്കുകയും വേണ്ട. നിങ്ങൾക്ക് വാഹനം […]

ഫാൻസുകാർ പരസ്പരം പോരടിക്കുമ്പോഴും ഇക്കയും ഏട്ടനും ഒരുമിച്ച്; മോഹൻലാലിന്റെ ബറോസ് സിനിമയ്ക്ക് ആശംസകളുമായി മമ്മൂട്ടി

മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് സിനിമയ്ക്ക് ആശംസകളുമായി മമ്മൂട്ടി. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി ആശംസ അറിയിച്ചിരിക്കുന്നത്. അഭിനയസിദ്ധി കൊണ്ട് അദ്ഭുതപ്പെടുത്തിയ ലാലിന് ആശംസകളെന്നാണ് മമ്മൂട്ടി പങ്കു വച്ച് കുറിപ്പിൽ പറയുന്നത്. ‌‘ഇത്ര കാലം അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം. സ്വന്തം […]

പുതുവത്സരത്തില്‍ പറക്കാനൊരുങ്ങി എയര്‍ കേരള ; കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനി ഏപ്രിലില്‍ സര്‍വീസ് തുടങ്ങും

കരിപ്പൂർ : കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള ഏപ്രിലില്‍ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് ലഭിച്ചു.എയർ ഓപറേഷൻ സർട്ടിഫിക്കറ്റുകൂടി ലഭിച്ചാല്‍ സർവീസ് തുടങ്ങും. ഇത് ഉടൻ ലഭിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. തുടക്കത്തില്‍ ആഭ്യന്തര സർവീസാണ് ലക്ഷ്യം. നെടുമ്പാശ്ശേരിയില്‍നിന്ന് ഹൈദരാബാദിലേക്കാണ് ആദ്യ സർവീസ്. കരിപ്പൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളില്‍നിന്നും സർവീസുണ്ടാകും. എടിആർ 72-–-600 ഇനത്തില്‍പ്പെട്ട മൂന്ന് എയർ ക്രാഫ്റ്റുകളാണ് ഉപയോഗിക്കുക. വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ച്‌ വിദേശ […]

കാരവനില്‍ രണ്ടുപേരുടെ മരണം; കാരണം തേടി പോലീസ് ഞെട്ടല്‍ മാറാതെ വടകര

വടകര : കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടു പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണ കാരണം വിശദമായി പരിശോധിച്ച് പോലീസ്. എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാംi മരണത്തിനിടയാക്കിയതെന്നi സംശയമുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം കാണുമ്പോള്‍ എ.സി. ഓണായ നിലയിലായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ട്. എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ഇന്ന്i വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് […]

അഷറഫ് താമരശ്ശേരിയുടെ മാതാവ് പനംതോട്ടത്തിൽ കുഞ്ഞി പാത്തുമ്മ നിര്യാതയായി

കോഴിക്കോട് : പ്രവാസി ഭാരതീയ പുരസ്കാര ജേതാവും, വിദേശത്തു നിന്നും ആയിരക്കണക്കിന് മൃതദേഹങ്ങൾ യാതൊരു പ്രതിഫലവും വാങ്ങാതെ നാട്ടിലേക്ക് അയക്കാൻ എല്ലാ വിധ സഹായങ്ങളും ഒരുക്കുന്ന അഷറഫ് താമരശ്ശേരിയുടെ മാതാവ് പനംതോട്ടത്തിൽ കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ കോയാമു ഹാജി. മക്കൾ:മക്കൾ പരേതനായ കുഞ്ഞിമുഹമ്മദ്, പക്രു കുട്ടി, ബഷീർ, മുസ്തഫ, അഷറഫ് താമരശ്ശേരി, സഫിയ, സുബൈദ, ബുഷ്റ, റൈഹാനത്ത്. മരുമക്കൾ: മുഹമ്മദ് ഹാജി പുത്തൂർ , മുഹമ്മദ് മണ്ണിൽ കടവ് , എം […]

വേർപാട്

വേങ്ങര : വലിയോറ മുണ്ടക്കപ്പറമ്പ് (മനാട്ടി പറമ്പ്) സ്വദേശി ആറാട്ട് തൊടി കുഞ്ഞിമുഹമ്മദ് എന്നവർ മരണപ്പെട്ടു (79). ഭാര്യ’ ബീക്കുട്ടി മക്കൾ. റസീന , ഫസീല , നസീബ, ഫൈറൂസ. മരുമക്കൾ: ഇസ്മാഈൽ, റഹൂഫ്, റഫീഖ്, റിയാസ് പരേതൻ്റെ മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ചിനക്കൽ ജുമാ മസ്ജിദിൽ

ജനുവരി ഒന്നിന് ഈ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് പണി നിർത്തും; ലിസ്റ്റിൽ നിങ്ങളുടെ ഫോണുണ്ടോ?

മെറ്റയുടെ മെസേജിങ് ആൻഡ് കാളിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഉപയോഗിക്കാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. കോടിക്കണക്കിന് ഉപയോക്താക്കളാണുള്ള വാട്സ്ആപ്പ് ഇടക്കിടെ അപ്ഡേഷനുകൾ കൊണ്ടുവരാറുമുണ്ട്. എന്നാൽ എല്ലാ അപ്ഡേഷനും എല്ലാ ഫോണിലും ലഭിക്കില്ല. അതിനാൽ തന്നെ യൂസർ എക്സ്പീരിയൻസ് പുതിയ തലത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ പഴയ തലമുറ ഫോണിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. പുതുവർഷ ദിനമായ ജനുവരി ഒന്നു മുതൽ 20ലേറെ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് നിശ്ചലമാകും. ആൻഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കിൽ അതിനു മുമ്പത്തെ ഓപറേറ്റിങ് […]

ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേര്‍ മരിച്ച നിലയിൽ 

കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് വാഹനത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചതിന് ശേഷം പൊന്നാനിക്ക് മടങ്ങിയവരാണ് മരിച്ചത്. ഇന്നലെ റോഡരികില്‍ വാഹനം നിര്‍ത്തി. അതിന് ശേഷമാണ് മരണം. എ സി ഗ്യാസ് ലീക്ക് ആവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. ഒരാള്‍ കാരവന്റെ പടിയിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചു […]

വേർപാട്

വേങ്ങര : ചുള്ളിപ്പറമ്പ് സൗദി നഗർ സ്വദേശി പിലാ തോട്ടത്തിൽ പി. ടി മുഹമ്മദലി മരണപ്പെട്ടു. ഭാര്യ ബിയ്യൂട്ടി മക്കൾ :- ഖാലിദ് . മുഹമ്മദ് മുസ്തഫ. സക്കീന.സലീന നിസ്കാരം രാത്രി 10 മണിക്ക് അരീകുളം ജുമാ മസ്ജിദിൽ