ഗോൾഡൻ സ്കൂൾ വാർഷികം 8ന് ബുധനാഴ്ച

കോട്ടക്കൽ:രണ്ട് പതിറ്റാണ്ട് പിന്നിടുന്ന കോട്ടക്കൽ വലിയ പറമ്പ് ഗോൾഡൻ സെൻട്രൽ സ്കൂൾ വാർഷികം ഗോൾഡൻ ഓറ 2k25 നാളെ (8/1/ 25 ബുധൻ) ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ഗോൾഡൻ സ്കൂളിൽ നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പൊൻമള പഞ്ചായത്ത്‌ പ്രസിഡൻ്റ് ജസീന മജീദ്, ഒതുക്കുങ്ങൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞീതു […]

കര്‍ണാടകയില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്എംപിവി സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരുവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.നേരത്തെ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എച്ച്‌എംപിവി സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ചൈനയില്‍ നിന്നുള്ള വകഭേദം ആണോ ഇതെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വളരെ […]

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കമന്‍റ്: നടി ഹണി റോസിന്‍റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്; ഒരാൾ അറസ്റ്റിൽ

കൊച്ചി: നടി ഹണി റോസിന്‍റെ പരാതിയിൽ 27 പേർക്കെതിരെ പൊലീസ് കേസെടുത്തു.നടിയുടെ പരാതിയിൽ മുപ്പതോളം പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഒരു പ്രമുഖൻ തനിക്കെതിരേ ദ്വയാർത്ഥ പ്രയോഗം നടത്തുകയും പിന്നാലെ നടന്നു അപമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഹണി റോസ് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇതിനടിയിൽ കമൻ്റിട്ട കുമ്പളം സ്വദേശി ഷാജി എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്‌ടുകൾ ചുമത്തിയാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസടുത്തത് . സമൂഹമാധ്യമങ്ങളിൽ പോസ്റ്റിനു താഴെ മോശമായ രീതിയിൽ കമന്‍റിട്ടവർക്കെതിരെയാണ് […]

എച്ച്എംപിവി വൈറസ് ഇന്ത്യയിലും; ബംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുട്ടിയിലാണ് കണ്ടെത്തിയിരിക്കുന്നത്

ബംഗളൂരു: ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) ഇന്ത്യയിലും സ്ഥിരീകരിച്ചു. ബംഗളൂരുവിലെ എട്ടുമാസം പ്രായമുള്ള കുട്ടിയിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ബംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപോർട്ട് ചെയ്തത്. 2001ൽ നെതർലാൻഡിൽ പ്രത്യക്ഷപ്പെട്ട ഈ വൈറസ് ഇപ്പോൾ ചൈനയിൽ പടരുകയാണ്. എന്നാൽ, ഇത് മാരകസ്വഭാവമുള്ളതല്ലെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ട‌റേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസും അറിയിച്ചിരിക്കുന്നത്. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്ന‌ം മാത്രമാണിതെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.