പിവി അൻ‌വർ  എം.എൽ എ സ്ഥാനം രാജിയിലേക്ക് ? ഇന്ന് രാവിലെ സ്പീക്കറെ കാണും

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് സൂചന.  നിർണായക പ്രഖ്യാപനം നടത്താൻ പി വി അൻവർ ഇന്ന് മാധ്യമങ്ങളെ കാണും. എം.എൽ എ സ്ഥാനം രാജിവെക്കാനാണ് വാർത്താ സമ്മേളനം എന്നാണ് സൂചന. ഫേസ്ബുക്കിലൂടെയാണ് പി.വി അൻവർ ഇക്കാര്യം അറിയിച്ചത്.  ഇന്ന് രാവിലെ 9 മണിക്ക് സ്പീക്കറേയും പിവി അൻവർ കാണും. സ്പീക്കർക്ക് രാജിക്കത്ത് നൽകിയ ശേഷമാകും വാർത്ത സമ്മേളനം. തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തതോടെ അയോഗ്യതാ ഭീഷണി മറികടക്കാനാണ് പി.വി അൻവറിൻ്റെ നീക്കം എന്നാണ് സൂചന. നിലവിൽ […]

മെസിയുടെ കേരള പര്യടനത്തില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം : ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ വരുന്നതില്‍ ആശയക്കുഴപ്പം. ഈ വര്‍ഷം ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടുവരെ മെസി കേരളത്തില്‍ ഉണ്ടാകുമെന്നാണ് കായികമന്ത്രി വി അബ്ദുറഹിമാന്‍ വെളിപ്പെടുത്തിയെങ്കിലും ഇക്കാര്യത്തില്‍ വ്യക്തവരുത്താന്‍ കഴിഞ്ഞിട്ടില്ല. സൗഹൃദ മത്സരങ്ങള്‍ കൂടാതെ, ആരാധകര്‍ക്ക് കാണാന്‍ വേദി ഒരുക്കുന്നതടക്കം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.ഏഴ് ദിവസമാണ് മെസി കേരളത്തില്‍ തുടരുമെന്നും ആരാധകര്‍ക്കായി മെസി 20 മിനിറ്റ് പൊതുവേദിയില്‍ എത്തുമെന്നും മന്ത്രി അറിയിച്ചെങ്കിലും കൂടുതല്‍ വിശദീകരണം ആരാഞ്ഞപ്പോള്‍ മെസി കേരളത്തിലേക്ക് വരുന്ന വിഷയം […]

ഫ്രീയെന്ന പേരില്‍ നല്‍കി! ബില്ല് കണ്ട ഞെട്ടലില്‍ കണക്ഷന്‍ ഉപേക്ഷിച്ചത് 4 ലക്ഷം പേര്‍, ജല്‍ജീവന്‍ മിഷനില്‍ കൊഴിഞ്ഞുപോക്ക്

സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ നടപ്പിലാക്കിയ ജലജീവന്‍ മിഷന്‍ പദ്ധതി നാല് ലക്ഷം പേര്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.സൗജന്യമാണെന്ന് കരുതി കുടിവെള്ള കണക്ഷന്‍ എടുത്തവരാണ് ഇവരിലേറെയും. കണക്ഷന്‍ എടുത്തെങ്കിലും കുടിവെള്ളം ലഭിച്ചില്ലെന്നും എന്നിട്ടും ബില്ല് വന്നെന്നും പരാതിപ്പെടുന്നവരുമുണ്ട്. ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ കേരളം മെല്ലെപ്പോക്ക് തുടരുകയാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് അനൗദ്യോഗിക കണക്കുകളും പുറത്തുവന്നത്. ഫ്രീയെന്ന പേരില്‍ പല വീടുകളിലും സൗജന്യ കണക്ഷനെന്ന പേരിലാണ് പൈപ്പ് ലൈന്‍ നല്‍കിയതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സൗജന്യമായി കിട്ടിയെന്ന് കരുതി പൈപ്പ് […]

റോഡ് മുറിച്ച് കടക്കവേ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു; തൃശൂരിൽ രണ്ട് സത്രീകൾ മരിച്ചു

തൃശൂർ: ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് രാവിലെ ആറ് മണിയോടെ ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ​ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. റിപ്പോർട്ട് : നാസർ മലബാർ

സഞ്ജു ടീമില്‍, ഷമി തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

മുംബൈ : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചു. പരിക്കിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. നേരത്തെ ചേര്‍ന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റി ഋഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ധ്രുവ് ജുറല്‍ രണ്ടാം വിക്കറ്റ്- കീപ്പര്‍ ബാറ്ററാണ്. ജനുവരി 22-നാണ് പരമ്പരയിലെ ആദ്യമാച്ച്. കൊല്‍ക്കത്ത, […]