പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു.

പരപ്പനങ്ങാടി : ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തലജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത് ഹസ്സൻ (62) ആണ് മരിച്ചത്. ജോലിസ്ഥലമായ ചെന്നൈയിൽ നിന്ന് ഇന്ന് ഉച്ചയോടെ പുറപ്പെട്ട ട്രെയ്നിൽ വനജ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണം. ഉടനെ റെയിൽവെ സുരക്ഷ ഉദ്യോഗസ്ഥർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഷമീം, റാബിയ, ഫാത്തിമ. മരുമക്കൾ: സത്താർ, നാസർ, സുമയ്യ. കബറടക്കം നാളെ […]

മലപ്പുറത്ത് ബൈക്ക് അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ചങ്ങരംകുളം: മലപ്പുറത്ത് ബൈക്ക് അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ചങ്ങരംകുളം പാവിട്ടപ്പുറത്താണ് സംഭവം. എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പില്‍ ശിഹാബിന്റെ മകന്‍ ഷഹബാസ്(16) ആണ് മരിച്ചത്. ഷഹബാസിനൊപ്പമുണ്ടായിരുന്ന പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടില്‍ റിഹാന്(16) പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഷഹബാസിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിഹാന്റെ നില ഗുരുതരമല്ല.

എയർ കേരളയുടെ ആഭ്യന്തര സർവീസ് ജൂൺമുതൽ ; ആദ്യസർവീസ് കൊച്ചിയിൽനിന്ന്

നെടുമ്പാശേരി എയർ കേരള ജൂണിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും. കൊച്ചിയിൽനിന്നായിരിക്കും ആദ്യ സർവീസ്. കൊച്ചി വിമാനത്താവളമാണ് എയർ കേരളയുടെ ഹബ്ബ്. 76 സീറ്റുകളുള്ള വിമാനമായിരിക്കും സർവീസ് നടത്തുക. പാട്ടത്തിനെടുത്ത അഞ്ച് വിമാനങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ടാകും. വിമാനങ്ങൾ ലഭ്യമാക്കാൻ ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു. രണ്ടുവർഷത്തിനുള്ളിൽ 20 വിമാനങ്ങൾ സ്വന്തമാക്കുകയാണ് എയർ കേരളയുടെ ലക്ഷ്യം. വിമാനങ്ങൾ ലഭിക്കാനല്ല, പൈലറ്റുമാർക്കാണ് ദൗർലഭ്യമെന്ന് എയർ കേരള സാരഥികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്കുകൂടി പറന്നെത്തുകയാണ് ലക്ഷ്യം. ഏറ്റവും കുറഞ്ഞനിരക്കായിരിക്കും ഈടാക്കുകയെന്നും […]