കാറപകടത്തിൽ പരിക്കേറ്റ മമ്പുറം സ്വദേശിയായ വാഫി വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരിക്കേറ്റ മമ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറം പുൽപറമ്പ് താമസക്കാരനുമായ വിളക്കണ്ടത്തിൽ അബ്‌ദു റഹീമിന്റെ മകൻ മുഹമ്മദ് സൽമാൻ (21) ആണ് മരിച്ചത്. കാളികാവ് വാഫി ക്യാമ്പസ് ചരിത്ര വിഭാഗം അവസാന വർഷ വിദ്യാർഥിയാണ്. 17 ന് പുലർച്ചെ 3.30 ന് എടയൂർ മണ്ണത്ത് പറമ്പിൽ വെച്ചാണ് അപകടം ഉണ്ടായത്. സൽമാനും സുഹൃത്തുക്കളും എറണാകുളം കളമശ്ശേരി യിൽ നടക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോൽസവം […]

ഇജ്ജാതി മാസ് കേരള പൊലീസിനെ ഉള്ളൂ, മലപ്പുറത്തെ മൈതാനത്തുനിന്ന് ചിതറിയോടി യുവാക്കൾ

മലപ്പുറം: സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ മലപ്പുറത്തെ മൈതാനത്ത് കേരള പൊലീസ് നടത്തിയ തീപ്പൊരി പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. കളി കാര്യമായപ്പോൾ രംഗം ശാന്തമാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടപെടേണ്ടി വരികയായിരുന്നു. പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ കളിക്കാരൻ റഫറിയെ മർദ്ദിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.     മർദ്ദനമേറ്റ റഫറിയെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. കളിക്കിടെ വീണുകിടന്ന താരത്തിന്റെ നെഞ്ചിൽ ഒരു വിദേശതാരം ചവിട്ടിയതും സംഘർഷത്തിനിടയാക്കി. റഫറിയെ തല്ലിയ കളിക്കാരനെ കാണികൾ കൈകാര്യം ചെയ്തതോടെയാണ് കേരള പൊലീസ് […]

ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക; യുഎഇയിലെ കാലാവസ്ഥയില്‍ മാറ്റം, മഴ പെയ്യുമോ?

ദുബായ്: യുഎഇയുടെ കിഴക്കൻ, വടക്കൻ പ്രദേശങ്ങളില്‍ ഇന്ന് മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കാം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച്, രാജ്യത്തിൻ്റെ വിവിധയിടങ്ങളില്‍ മേഘങ്ങൾ രൂപപ്പെട്ടേക്കും. ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലും ഇടയ്‌ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശിയേക്കും. […]

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഗൾഫ് കറൻസികൾ

ദുബായ് : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഗൾഫ് കറൻസികൾ. കുവൈത്ത് ദിനാർ, ബഹ്റൈൻ ദിനാർ, ഒമാൻ റിയാൽ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.  ഒരു ഒമാനി റിയാലിന് 2.59 യുഎസ് ഡോളറാണ് നിലവിലെ മൂല്യം. കഴിഞ്ഞ വർഷം 2.49നും 2.60നും ഇടയിലായിരുന്നു. ജോർദാനിയൻ ദിനാർ, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. പ്രധാനമായും എണ്ണയെ ആശ്രയിക്കുന്നതാണ് ഒമാന്റെയും കുവൈത്തിന്റെയും ബഹ്‌റൈന്റെയും സമ്പദ്‌വ്യവസ്ഥ. ഒരു കുവൈത്ത് ദിനാറിന് 280.72 രൂപയും […]