വേർപാട്

മൂന്നിയൂർ :മുന്നിയൂരിലെ പൗര പ്രമുഖനായിരുന്നചോനാരി മാമുട്ടി ഹാജിയുടെ മകനും സലാമത് നഗർ സ്വദേശിയും കെ.എം സി.സി നേതാവും ഖത്തർ ഇലക്ടിക് സിറ്റി ചീഫ് എഞ്ചിനിയറുമായിരുന്ന പരേതനായ ചോനാരി മൊയ്തീൻ കൂട്ടിയുടെ ഭാര്യ പാലത്തിങ്ങൽ സുഹറ ബീഗം( 55) നിര്യാതയായി. പിതാവ്: പരേതനായ ഹംസ പാലത്തിങ്ങൽ മാതാവ് ഫാത്തിമാബി(ഒലിപ്രം കടവ്) മക്കൾ: ജെസ്‌ന ( എഞ്ചിനിയർ ഖത്തർ ), ഡോ:ജുമാന ( മധുര ) ജഹാന (ആർക്കിടെക്ചർ ) ജബല ( എം.ബി.ബി എസ് വിദ്യാത്ഥിനി പരിയാരം മെഡിക്കൽ […]

സൈഫ് അലി ഖാനെ കുത്തിയ പ്രതിക്കുവേണ്ടി കോടതിയിലെത്തിയത് രണ്ട് അഭിഭാഷകർ

മുംബൈ : നടൻ സൈഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാൻ അഭിഭാഷകർ തമ്മിൽ തർക്കം. കുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ ബാന്ദ്രയിലെ കോടതിമുറിയിൽ ഹാജരാക്കിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ജനുവരി 16 ന് പുലർച്ചെയാണ് ബോളിവുഡ് താരത്തിന്റെ ബാന്ദ്രയിലെ വീട്ടിൽ മോഷണ ശ്രമത്തിനിടയിൽ സൈഫ് അലിഖാനെ കുത്തേൽക്കുന്നത്. സംഭവത്തിൽ മുഹമ്മദ് ഷരീഫുൾ ഇസ്‍ലാം ഷെഹ്സാദിനെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി നടപടികൾക്കായി പ്രതിയെ കോടതിയിൽ എത്തിച്ചപ്പോഴാണ് നാടകീയ […]

കേരളത്തിൽ പുകവലി കുറഞ്ഞുവെന്ന് ഗ്ലോബൽ അഡൽട്ട് ടൊബാക്കോ സർവേയുടെ കണ്ടെത്തൽ ശരിവച്ച് കേരള പൊലീസ്

കോഴിക്കോട്: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പുകവലി കുറഞ്ഞുവെന്ന് ഗ്ലോബൽ അഡൽട്ട് ടൊബാക്കോ സർവേയുടെ കണ്ടെത്തൽ ശരിവച്ച് കേരള പൊലീസ്. പൊതുസ്ഥലത്ത് പുകവലിച്ചതിന് 2016ൽ 2,31,801 കേസുണ്ടായിടത്ത് കഴിഞ്ഞ വർഷം ജിസ്‌റ്റർ ചെയ്‌തത് 55,320 കേസ് മാത്രം. 2017ൽ 1,62,443, 2018ൽ 1,10,039, 2019ൽ 8,76,646, 2020ൽ 46,770, 2021ൽ 86,499, 2022ൽ 79,045 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. മുതിർന്ന പൗരന്മാരിൽ 6.7 എണ്ണം മാത്രമാണ്. സ്ഥിരമായി പുകവലിക്കുന്നവർ. ലഹരി ഉപയോഗത്തിനെതിരെ സർക്കാർ സംസ്ഥാന സ്വീകരിച്ച കർശന […]

നിലമ്പൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

നിലമ്പൂർ : കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നുവയസ്സുകാരി മരിച്ചു. മലപ്പുറം നിലമ്പൂരിൽ ആണ് സംഭവം. മണലോടിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിൻ്റെ മകൾ അയറ ആണ് മരിച്ചത്. ഞായർ വൈകീട്ട് അഞ്ചോടെ അയറ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. ഗേറ്റിൽ കേറി കളിക്കുകയായിരുന്നു കുട്ടി. ഈ സമയം ഗേറ്റ് മറിഞ്ഞുവീഴുകയും അയറയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകവെ മരിക്കുകയുമായിരുന്നു.