തിരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ

തിരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയയ്തു. തിരൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയാണ് ഗർഭിണിയായത്. തിരൂർ വെട്ടം സ്വദേശി നിഖിലാണ് അറസ്റ്റിലായത് പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളുടെ അറസ്റ്റ്. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

നെടുമ്പാശേരി: ഖത്തറിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനൊന്നു മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ദോഹയിൽ നിന്ന് മാതാവിന്റെ കൂടെയാണ് കുഞ്ഞ് വന്നതെന്ന് റിപോർട്ടുകൾ പറയുന്നു. കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അധികൃതർ അറിയിച്ചു.

ചെന്നൈ: പ്രശസ്‌ത തെന്നിന്ത്യൻ നടൻ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്‌ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സിദ്ധിക്ക് ലാൽ- മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് മലയാളം സിനിമയായ “വിയറ്റ്നാം കോളനിയിലെ” റാവുത്തർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തെലുങ്ക്, മലയാളം സിനിമകളിലായി വില്ലൻ വേഷങ്ങളിൽ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടൻ വേഷങ്ങളും ചെയ്തു. നന്ദമുരി ബാലകൃഷ്‌ണയുടെ ഭൈരവ ദ്വീപം […]