സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല ; ഇനി സത്യവാങ്മൂലം നല്‍കണം
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം ഇനി പൊതുമേഖലാ, കോര്‍പറേഷന്‍, സ്വയംഭരണാവകാശ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും നല്‍കണം. സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ 2021-ലെ ശുപാര്‍ശ പരിഗണിച്ച്, വിവാഹിതരാകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം മേലധിക്കാരികള്‍ക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഡൗറി പ്രൊഹിബിഷന്‍ ഓഫീസറുടെ ശുപാര്‍ശ സംസ്ഥാനമൊട്ടാകെ ബാധകമാണെന്നു […]