സൗദിയില്‍ വാഹനാപകടം; മലയാളിയടക്കം 15 പേര്‍ മരിച്ചു

ജീസാന്‍: സൗദി അറേബ്യയിലെ ബൈശിന് സമീപം ജീസാന്‍ എക്കണോമിക് സിറ്റി അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം 15 പേര്‍ മരിച്ചു. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള(31)യാണ് മരിച്ച മലയാളി. മരിച്ചവരില്‍ ഒമ്പതു പേര്‍ ഇന്ത്യക്കാരും മൂന്നുപേര്‍ നേപ്പാള്‍ സ്വദേശികളും മൂന്നുപേര്‍ ഘാന സ്വദേശികളുമാണ്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ 11 പേര്‍ ജീസാനിലും അബഹയിലുമുള്ള ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജോലി സ്ഥലത്തേക്ക് 26 ജീവനക്കാരുമായി പോകുകയായിരുന്ന എസിഐസി സര്‍വീസ് കമ്പനിയുടെ മിനി വാനില്‍ […]