മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു; അനുശോചനം അറിയിച്ച് ഭരണാധികാരികൾ

റിയാദ്: സൗദിയുടെ കിഴക്കൻ പ്രവശ്യയിലെ അൽ ഷർക്കിയയുടെ മുൻ ഗവർണറും അന്തരിച്ച സൗദിയിലെ മുൻ ഭരണാധികാരി ഫഹദ് രാജാവിന്റെ രണ്ടാമത്തെ മകനായ മുഹമ്മദ് ബിൻ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അൽസൗദ് രാജകുമാരനാണ് അന്തരിച്ചത്. സൗദി റോയൽ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത് സൗദി പ്രധാനമന്ത്രി ഷേക്ക് ബാസ് ശരീഫ് മരണത്തിൽ അനുശോചനം അറിയിച്ചു. രാജ്യത്തിന് മുഹമ്മദ് രാജകുമാരൻ നൽകിയ അതുല്യമായ സംഭാവനകളെക്കുറിച്ച് ചൂണ്ടിക്കാണിച്ചു. യുഎഇ ഭരണാധികാരികളും മറ്റു ജിസിസി രാജ്യങ്ങളുടെ ഭരണാധികാരികളും അനുശോചനവും ദുഃഖവും അറിയിച്ചു. […]

സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ

തിരൂർ: പൂങ്ങോട്ടുകുളത്ത് വെച്ച് സ്കൂട്ടർ ഓടിച്ചു പോവുകയായിരുന്ന ആളെ ഇടിച്ചിട്ട് നിർത്താതെ പോയ കാറും ഡ്രൈവറും രണ്ട് മാസത്തിന് ശേഷം തിരൂർ പോലീസിന്റെ പിടിയിലായി. വട്ടത്താണി സ്വദേശി കണക്കഞ്ചേരി ഷിഞ്ചു (35) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ നവംബർ 14 ന് ആണ് ഖയാം തീയേറ്ററിന് സമീപം വെച്ച് സ്കൂട്ടർ യാത്രക്കാരനായ ബേപ്പൂർ സ്വദേശിയായ യുവാവിനെ ഇടിച്ചിട്ട് കാർ നിർത്താതെ പോയത്. അപകടത്തിൽ യുവാവിൻറെ മൂന്ന് പല്ലുകൾക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു […]

പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയുടെ വീടിന് മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കി 23-കാരൻ

തൃശ്ശൂർ: യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ കണ്ണാറ സ്വദേശി അർജുൻ ലാലാ(23)ണ് യുവതിയുടെ വീടിന് മുന്നിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തത്. കുട്ടനല്ലൂരിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ ആളുകൾ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. സ്കൂൾ പഠനകാലത്ത് സഹപാഠികളായിരുന്നു കുട്ടനല്ലൂർ സ്വദേശിനിയും മരിച്ച അർജുൻ ലാലും. ഒരു വർഷത്തോളും ഇരുവരും അകൽച്ചയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അർജുൻ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെ യുവതിയും വീട്ടുകാരും […]

എസ് വൈ എസ് വേങ്ങര സോണിന് പുതിയ നേതൃത്വം

വേങ്ങര: എസ് വൈ എസ് വേങ്ങര സോൺ യൂത്ത് കൗൺസിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് നരിക്കോട്, എം അബ്ദുൽ മജീദ് അരിയല്ലൂർ ക്ലാസ്സെടുത്തു. എൻ എം സൈനുദ്ദീൻ സഖാഫി, ഡോ . ഫൈളു റഹ്മാൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. അബ്ദുസമദ് സഅദി , അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, കെ […]

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; രാവിലെ 11 മുതൽ മൂന്ന് ഡിഗ്രി വരെ അധിക താപനിലയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ […]

സൗദിയില്‍ വാഹനാപകടം; മലയാളിയടക്കം 15 പേര്‍ മരിച്ചു

ജീസാന്‍: സൗദി അറേബ്യയിലെ ബൈശിന് സമീപം ജീസാന്‍ എക്കണോമിക് സിറ്റി അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം 15 പേര്‍ മരിച്ചു. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള(31)യാണ് മരിച്ച മലയാളി. മരിച്ചവരില്‍ ഒമ്പതു പേര്‍ ഇന്ത്യക്കാരും മൂന്നുപേര്‍ നേപ്പാള്‍ സ്വദേശികളും മൂന്നുപേര്‍ ഘാന സ്വദേശികളുമാണ്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ 11 പേര്‍ ജീസാനിലും അബഹയിലുമുള്ള ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജോലി സ്ഥലത്തേക്ക് 26 ജീവനക്കാരുമായി പോകുകയായിരുന്ന എസിഐസി സര്‍വീസ് കമ്പനിയുടെ മിനി വാനില്‍ […]

കടുവ ചത്തതാണെങ്കിലും കൊന്നതാണെങ്കിലും സന്തോഷമായെന്ന് രാധയുടെ കുടുംബം

കടുവ ചത്തതാണെങ്കിലും കൊന്നതാണെങ്കിലും സന്തോഷമായെന്ന് രാധയുടെ കുടുംബം   വയനാട്: പഞ്ചാരക്കൊല്ലിയിൽ ഭീതി പരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിൽ സന്തോഷമെന്ന് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബം. സന്തോഷമുണ്ടെന്നും ഇനി ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞദിവസം വനംമന്ത്രി എ കെ ശശീന്ദ്രൻ രാധയുടെ വീട് സന്ദർശിച്ചിരുന്നു. സ്ഥലത്ത് വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. കടുവ ചത്തതാണെങ്കിലും കൊന്നതാണെങ്കിലും ഈ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്തിയതിന് എല്ലാവർക്കും നന്ദി ഉണ്ടെന്ന് […]

20 രൂപയുണ്ടോ, സിം പ്രവര്‍ത്തനക്ഷമമാക്കി നിലനിര്‍ത്താം, ഡീയാക്റ്റിവേറ്റാകും എന്ന പേടി ഇനി വേണ്ട

ഉപയോഗിക്കാതിരുന്നാല്‍ സിം കാര്‍ഡിന്‍റെ വാലിഡിറ്റി അവസാനിക്കുമോ എന്ന മൊബൈല്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം. രണ്ട് സിം കാര്‍ഡുകള്‍ ഒരു ഫോണില്‍ ഉപയോഗിക്കുന്നവര്‍ ചിലപ്പോള്‍ സെക്കന്‍ഡറി സിം ഉപയോഗിക്കാറേയുണ്ടാവില്ല. ദീര്‍ഘകാലം ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്‌ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാറ്റങ്ങള്‍ വരുത്തിയതാണ് ആശ്വാസ വാര്‍ത്ത. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ ആശ്വാസ വാര്‍ത്ത എത്തിയിരിക്കുകയാണ്. സിം കാര്‍ഡില്‍ കുറഞ്ഞത് 20 രൂപ ബാലന്‍സുണ്ടെങ്കില്‍ ഇനി മുതല്‍ സിം ആക്റ്റീവായി […]

മന്ത്രി സാർ….. ബസ്സുകൾ സ്റ്റോപ്പിൽ കയറുന്നില്ല. ഇടപെടണം പ്ലീസ്

മലപ്പുറം: തേഞ്ഞിപ്പലത്തെ ഗതാഗത പ്രശ്നം ടൂറിസം മന്ത്രി റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തി എളമ്പുലാശ്ശേരി സ്കൂളിലെ കുട്ടികൾ. സ്കൂൾ കുട്ടികളും പൊതുജനങ്ങളും ആശ്രയിക്കുന്ന ബസ്സുകൾ സർവീസ് റോഡുകളെ അവഗണിച്ച് നാഷണൽ ഹൈവേയിലൂടെ പോകുന്നത് മൂലമുണ്ടാകുന്ന രൂക്ഷമായ ഗതാഗത പ്രശ്നത്തെ കുറിച്ച് മന്ത്രിയെ നേരിട്ട് കണ്ട് കുട്ടികൾ നിവേദനം നൽകി. ചേളാരി, പാണമ്പ്ര, കോഹിനൂർ, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ബസ്റ്റോപ്പുകളിൽ കയറാതെ പോകുന്ന ബസ്സുകൾക്കെതിരെ നടപടിയെടുക്കുക, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എല്ലാ ബസ്സുകളും കയറിപ്പോകുന്ന തരത്തിൽ മൊബിലിറ്റി ഹബ്ബ് രൂപീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികൾ […]

ബസ് യാത്രക്കിടെ ഛര്‍ദ്ദിക്കാന്‍ തല പുറത്തിട്ടു; ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് യുവതിയുടെ തലയറ്റുപോയി

ബംഗളൂരു: കര്‍ണാടക ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. ഛര്‍ദിക്കാന്‍ തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ എതിര്‍ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. മൈസുരുവിലെ ഗുണ്ടല്‍പേട്ടില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ യാത്രക്കാരിയുടെ തല അറ്റുപോയി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ ചാമരാജ് നഗര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.