പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവ ആക്രമണം; ദൗത്യ സംഘത്തിലെ ഒരു അംഗത്തിന് പരിക്കേറ്റു

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാധയെ കൊലപ്പെടുത്തിയ കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. നേരത്തെ കടുവയെ കണ്ട സ്ഥലത്തു തന്നെ വെച്ചാണ് സംഭവം. കടുവയുടെ ആക്രമണം ഉണ്ടായ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി വിദഗ്ധന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വലിയ സംഘം സ്ഥലത്തേക്ക് തിരിച്ചു. ഉള്‍ക്കാട്ടിലെ തറാട്ട് എന്ന സ്ഥലത്തു വെച്ചാണ് കടുവയെ കണ്ടതെന്നാണ് സൂചന. കടുവ വനംവകുപ്പിന്റെ റഡാറില്‍ […]

ഇനി ക്യൂ വേണ്ട; സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ടിക്കറ്റ് എടുക്കാൻ മൊബൈല്‍ ആപ്പ്; മലപ്പുറം ജില്ലയില്‍ സേവനം 60 ഓളം ആരോഗ്യ കേന്ദ്രങ്ങളിൽ.

    സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യുഎച്ച്‌ഐഡി കാര്‍ഡ് നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ച്‌ ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു.   നിലവില്‍ മലപ്പുറം ജില്ലയില്‍ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് സേവനം നടപ്പിലാക്കിയത്. 14 ലധികം സ്ഥാപനങ്ങളില്‍ പുതുതായി ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.   കൂടാതെ ജില്ലയിലെ താലൂക്ക് ആശുപത്രി മുതല്‍ […]

കിണറ്റില്‍ വീണ അനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ച മൂന്നാം ക്ലാസുകാരിക്ക് ജീവന്‍ രക്ഷാപതക്

കിണറ്റില്‍ വീണ കുഞ്ഞനുജനെ ധീരമായി രക്ഷിച്ച മൂന്നാം ക്ലാസുകാരി ദിയ ഫാത്തിമയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം.   കളിക്കുന്നതിനിടെ കിണറ്റില്‍ വീണ കുഞ്ഞനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ചതിനാണ് ദിയയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജീവന്‍ രക്ഷാപതക് ലഭിച്ചിരിക്കുന്നത്.   കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രക്ഷാപതകില്‍ കേരള ത്തില്‍ നിന്നുള്ള രണ്ടുപേരിലൊരാളാണ് ദിയ. ആലപ്പുഴ മാവേലിക്കര സ്വദേശിനിയാണ് ദിയ ഫാത്തിമ.   2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മുറ്റത്തു കളിക്കുന്നതിനിടെയാണ് രണ്ടു വസ്സുകാരന്‍ ഇവാന്‍ കിണറ്റിലേക്ക് വീണത്. മഴ ചാറിയപ്പോള്‍ മുറ്റത്തു […]

76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം, ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി

76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. റിപ്പബ്ലിദ് ദിന പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി ആകും. കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. പരേഡിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കർത്തവ്യപഥിൽ സൈനികശക്തിയുടെ കരുത്തറിയിക്കാൻ സജ്ജമായി കഴിഞ്ഞു. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയം. റിപ്പബ്ലിക്ക് ദിനപരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും ദില്ലിയിൽ പൂർത്തിയായി. ചടങ്ങിലെ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ദില്ലിയിൽ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ […]

കാട്ടാനയുടെ ആക്രമണത്തില്‍ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

അഗളി: കാട്ടാനയുടെ ആക്രമണത്തില്‍ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് അട്ടപ്പാടി സ്വദേശി പരേതനായ സദാശിവന്റെ മകൻ സതീഷിനാണ് (22) പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ യുവാവിനെ കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള-തമിഴ്നാട് അതിർത്തിയായ പിള്ളൂർ ഡാമിനു സമീപം തൊണ്ടെ ഊരിനടുത്തുള്ള നാലി തോടിനടുത്തായിരുന്നു കാട്ടാനയുടെ ആക്രമണം. തമിഴ്നാട് നീരാളി ഊരില്‍നിന്ന് വ്യാഴാഴ്ച രാത്രി എട്ടോടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തോണ്ടെ ഊരിലേക്ക് മടങ്ങുകയായിരുന്നു സതീഷ്. സതീഷ് സ്കൂട്ടറില്‍ സഞ്ചരിക്കവേ ചവിട്ടി വീഴ്ത്തുകയും സതീഷിന്റെ വയറില്‍ കുത്തുകയുമായിരുന്നു. കൊമ്ബില്‍ കോർത്ത് […]

കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു

കൊണ്ടോട്ടി : EMEA സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി, കൊണ്ടോട്ടി മേലങ്ങാടി സ്വദേശി നസീറിന്റെ മകൻ ഷാമിലാണ് തൂങ്ങിമരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

കുന്നമംഗലത്തു യുവതിയുടെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് യുവതിയായ വീട്ടമ്മയുടെ ചാര്‍ജ് ചെയ്യാനിട്ടിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണില്‍ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലില്‍ സുനില്‍ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിനടുത്ത് വെച്ചിരുന്ന 500 രൂപയുടെ രണ്ട് നോട്ടുകളും ഭാഗികമായി കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പതിനാലായിരത്തോളം രൂപ വിലയുള്ള ഫോണാണ് പൊട്ടിത്തറിച്ചതെന്ന് അനൂജ പറഞ്ഞു. കുടുംബശ്രീയില്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കത്തി നശിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൈതാനം കിളച്ചപ്പോൾ പിവിസി പൈപ്പിൽ തട്ടി; തുറന്നപ്പോൾ കണ്ടത് അഞ്ച് വടിവാളുകൾ

  ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ അഞ്ച് വടിവാളുകൾ കണ്ടെത്തി. മലപ്പുറം മമ്ബാട് കാട്ടുപൊയിലിൽ നിന്നാണ് ഇവ കണ്ടെടുത്തത്. പിവിസി പൈപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാളുകൾ. ആളൊഴിഞ്ഞ പറമ്പിൽ കളിക്കാൻ മൈതാനം ഉണ്ടാക്കുന്നതിനായി കുട്ടികൾ തുമ്പ കൊണ്ട് കിളച്ചപ്പോൾ പിവിസി പൈപ്പിൽ തട്ടുകയായിരുന്നു. പിന്നാലെ പൈപ്പ് പുറത്തെടുത്ത് തുറന്നുനോക്കിയപ്പോഴാണ് വടിവാളുകൾ കണ്ടെടുത്തത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുരുമ്പെടുത്ത നിലയിലായിരുന്നു വാളുകൾ. നാല് വർഷമെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. 58 സെന്റിമീറ്റർവരെയായിരുന്നു നീളം. വാളുകൾ എല്ലാം മുൻപ് […]

സം​വി​ധാ​യ​ക​ൻ ഷാ​ഫി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

  കൊ​ച്ചി: ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള സം​വി​ധാ​യ​ക​ന്‍ ഷാ​ഫി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. 16നാ​ണ് ഷാ​ഫി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഷാ​ഫി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​മാ​ണ് ഷാ​ഫി​യെ ചി​കി​ത്സി​ക്കു​ന്ന​ത്. ക​ല്യാ​ണ രാ​മ​ന്‍, പു​ലി​വാ​ല്‍ ക​ല്യാ​ണം, തൊ​മ്മ​നും മ​ക്ക​ളും, മാ​യാ​വി, മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട് തു​ട​ങ്ങി​യ നി​ര​വ​ധി ബോ​ക്‌​സോ​ഫീ​സ് ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ഷാ​ഫി.

ഇനി കേരളത്തിൽ ഭൂമി വാങ്ങാൻ കുറച്ച് പാടുപെടും; രാജ്യത്തിന് മുഴുവൻ മാതൃകയായി ‘എന്റെ ഭൂമി’ പദ്ധതി

ഇനി കേരളത്തിൽ ഭൂമി വാങ്ങാൻ കുറച്ച് പാടുപെടും; രാജ്യത്തിന് മുഴുവൻ മാതൃകയായി ‘എന്റെ ഭൂമി’ പദ്ധതി   കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്ന് റവന്യു വകുപ്പ് മന്ത്രി രാജൻ. മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സർവേ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   […]