മലപ്പുറത്ത് പാഞ്ഞെത്തിയ കാട്ടുപന്നി വീട്ടമ്മയെ ഇടിച്ചിട്ടു; പന്നിയെ വെടിവച്ച് കൊന്നു

  രാവിലെ കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ആയിശ ബീഗത്തിനെ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു   കരുളായി: മലപ്പുറം ജില്ലയിലെ കരുളായിയിൽ വീട്ടമ്മയെ ആക്രമിച്ച് പരുക്കേൽപ്പിച്ച കാട്ടുപന്നിയെ വെടിവച്ച് കൊന്നു. പാപ്പിനിപൊയിലിലെ ആയിശ ബീഗത്തിനാണ് വെള്ളിയാഴ്ച രാവിലെ പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ആക്രമകാരിയായ പന്നിയെ വെള്ളിയാഴ്ച രാത്രിയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേത്വത്തിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു   രാവിലെ കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ആയിശ ബീഗത്തിനെ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു. പരുക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. […]

ബസിന് പുറത്തേക്ക് കൈയിട്ട് യാത്ര; പോസ്റ്റിൽ തട്ടി കൈയറ്റു; രക്തം വാർന്ന് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൈ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്( 55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ന് പുളിങ്കുടി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനലിന് പുറത്തേക്ക് ബെഞ്ചിലാസ് കൈയിട്ട് ഇരിക്കുകയായിരുന്നു. ഇതിനിടെ ബെഞ്ചിലാസ് യാത്ര ചെയ്ത ബസ് എതിരെ വന്ന മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനായി റോഡിന് വശത്തേയ്ക്ക് ഒതുക്കി. ഇതിനിടെ […]