കാഴ്ചകള്‍ ഇനി വേറെ ലെവല്‍; ഡബിള്‍ ഡക്കര്‍ ബസ് സര്‍വിസ് തുടങ്ങി
X മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കായി കെ.എസ്.ആർ.ടി.സിയുടെ ഡബിള്‍ ഡെക്കർ ബസ് സർവിസ് തുടങ്ങി. റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവിസിന്‍റെ ഉദ്ഘാടനം മൂന്നാർ ഡിപ്പോയില്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാർ നിർവഹിച്ചു. തിരുവനന്തപുരത്ത് നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച ഡബ്ള്‍ ഡെക്കർ സർവിസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികള്‍ക്കായി സർവിസ് തുടങ്ങിയത്. രാവിലെ 8.30മുതല്‍ വൈകീട്ട് ആറുവരെയാണ് സർവിസ് നടത്തുന്നത്. യാത്രക്കാർക്ക് കാഴ്ചകള്‍ ആസ്വദിക്കാൻ കഴിയുന്ന തരത്തില്‍ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. […]