ഗള്‍ഫ് ജോലി തേടുന്നവര്‍ക്ക് വമ്പന്‍ അവസരമൊരുക്കി ലുലു ഗ്രൂപ്പ്; നിരവധി തസ്തികകള്‍; 100 കണക്കിന് ഒഴിവുകൾ

ഏഷ്യയിലെ നമ്പര്‍ വണ്‍ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഗള്‍ഫ് മേഖലയിലെ നിരവധി ജോലി ഒഴിവുകളിലേക്ക് മെഗാ റിക്രൂട്ട്‌മെന്റ്. ഗള്‍ഫ് ജോലി തേടുന്നവര്‍ക്ക് വമ്പന്‍ അവസരമൊരുക്കി ലുലു ഗ്രൂപ്പ്; നിരവധി തസ്തികകള്‍; 100 കണക്കിന് ഒഴിവുകള്‍ യുഎഇയും ഖത്തറുമൊക്കെ അടങ്ങുന്ന മിഡില്‍ ഈസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷോറുമുകളിലെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നടത്തുന്ന അഭിമുഖത്തിലൂടെയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. യാതൊരു ഫീസുമില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടിക്കറ്റും വിസയും ഉള്‍പ്പെടെ […]

രാജ്യത്ത് മദ്യപാനം മൂലമുള്ള കാൻസറുകളിൽ ക്രമാതീതമായ വർധന; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്‌ദർ

ഡൽഹി: മദ്യപാനം മൂലമുള്ള കാൻസറുകൾ ഇന്ത്യയിൽ വർധിച്ച് വരുന്നുവെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ. ലഹരിപാനീയങ്ങളിൽ ആരോഗ്യ മുന്നറിയിപ്പ് ലേബലുകൾ സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം പുറത്തിറക്കിയതിന് പിന്നാലെയാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മദ്യപാനം കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ 20-ലധികം തരം കാൻസറുകൾക്ക് മദ്യത്തിന്റെ ഉപയോഗം കാരണമാകുന്നു. മദ്യപാനം വായ, തൊണ്ട, അന്നനാളം, ആമാശയം, വൻകുടൽ, മലാശയം, പാൻക്രിയാസ് എന്നിവയുമായി ബന്ധപ്പെട്ട കാൻസറുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി വാസ്കുലർ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റും എൻഡോവാസ്കുലർ സർജനുമായ ഡോ. പുനീത് […]

മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിലെ മോഷണം, വേങ്ങര സ്വദേശികളായ നാല് പേര് മലപ്പുറം പോലീസിന്റെ വലയിൽ

മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിലെ മോഷണം,വേങ്ങര സ്വദേശികളായ നാല് പേര് മലപ്പുറം പോലീസിന്റെ വലയിൽ     മലപ്പുറം: മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം നടത്തിയ കേസിൽ നിരവധി മോഷണക്കേസിൽ പ്രതിയായ വേങ്ങര, ഊരകം, പുത്തൻപീടിക സ്വദേശി കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസ് എന്ന ‘തൊരപ്പൻ കൈലാസ്’ (20), വേങ്ങര അച്ചനമ്പലം, തീണ്ടേക്കാട് സ്വദേശി മണ്ണാറപ്പടി വീട്ടിൽ ശിവൻ ( 20 വയസ്സ് ), വേങ്ങര വെങ്കുളം, അച്ചനമ്പലം സ്വദേശികളായ പ്രായപൂർത്തിയാവാത്ത രണ്ട് […]

പത്തനംതിട്ടയിൽ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു

  സിഐടിയു പ്രവർത്തകനായ ജിതിനാണ് മരിച്ചത്..   പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. സിഐടിയുപ്രവർത്തകനായ ജിതിനാണ് മരിച്ചത്. കൊലക്ക് പിന്നിൽ ബിജെപി-ആർഎസ്എസ്പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.   മഠത്തുംമൂഴിമേഖലയിൽ സമീപദിവസങ്ങളിലായി യുവാക്കൾ തമ്മിൽ ലോഡിങ്ങുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. ഈ പ്രശ്നത്തിന്റെ തുടർച്ചയായി ഇന്നലെ രാത്രി യുവാക്കൾ തമ്മിൽ സംഘർഷമുണ്ടാവുകയും ജിതിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ജിതിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനും പരിക്കേറ്റു.കൊലപാതകത്തിനുപിന്നിൽബിജെപി – ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎംജില്ലാസെക്രട്ടറി രാജുഎബ്രഹാംപറഞ്ഞു.   പരിക്കേറ്റയാൾ പത്തനംതിട്ടയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. […]

എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകൾ

2025 മാർച്ച്‌ 3 മുതല്‍ 26 വരെയാണ് ഹയർ സെക്കൻഡറി എസ്.എസ്.എല്‍സി പരീക്ഷകള്‍ നടക്കുന്നത്. ഡിസംബർ 17 മുതല്‍ ജനുവരി ഒന്നുവരെയായിരുന്നു എസ്.എസ്.എൽ .സി വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ കാലാവധി. ആകെ 4 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.   4,25,861 വിദ്യാർത്ഥികള്‍ സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇവർക്കായി കേരളത്തിലുടനീളം 2,964 പരീക്ഷാ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്, ഏഴ് ഗള്‍ഫ് കേന്ദ്രങ്ങളില്‍ നിന്നായി 682 വിദ്യാർത്ഥികളും ലക്ഷദ്വീപില്‍ നിന്ന് 447 വിദ്യാർത്ഥികളും പരീക്ഷയെഴുതും. […]

ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി ഭൂചലനം പുലര്‍ച്ചെ 5.30തോടെ; ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് തലസ്ഥാന വാസികള്‍;

  പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി; നാശനഷ്ടങ്ങളോ അത്യാഹിതങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല   ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടുക്കി ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്തയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് […]

ബാങ്ക് കവർച്ച ആസൂത്രിതം കവർച്ചയ്ക്കു പിന്നാലെ റിജോ ആന്‍റണി വസ്ത്രം മാറിയത് മൂന്നു തവണ

ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ കവര്‍ന്നത് ആസൂത്രിതമായെന്ന് പൊലീസ്. റൂറല്‍ എസ്പി ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഞായറാഴ്ച രാത്രി ഏഴരയോടെയാണ് പ്രതിയെ പിടി കൂടിയത്. ചാലക്കുടി സ്വദേശിയായ പോട്ട ആശാരിപ്പാറ തെക്കന്‍ വീട്ടില്‍ റിജോ ആന്‍റണിയെന്ന റിന്‍റോയാണ് അറസ്റ്റിലായത്. കടം വീട്ടാനായാണ് മോഷണം നടത്തിയതെന്നാണ് റിജോയുടെ മൊഴി. മോഷണത്തിന് ശേഷം വളരെ ആസൂത്രിതമായ സിസിടിവിയൊന്നും അധികം ഇല്ലാത്ത വഴിയിലൂടെ സഞ്ചരിച്ച് പോട്ട ആശാരിപാറയിലെ വീട്ടിലേക്കെത്തി. […]