‘പപ്പ മമ്മിയെ തല്ലി, പിന്നേ കെട്ടിത്തൂക്കി’; ആത്മഹത്യയെന്ന് കരുതിയ കേസില്‍ വഴിത്തിരിവായി 4 വയസുകാരി വരച്ച ചിത്രം

‘പപ്പ മമ്മിയെ തല്ലി, പിന്നേ കെട്ടിത്തൂക്കി’; ആത്മഹത്യയെന്ന് കരുതിയ കേസില്‍ വഴിത്തിരിവായി 4 വയസുകാരി വരച്ച ചിത്രം ഉത്തർപ്രദേശ്: ഝാന്‍സിയിൽ 27 കാരിയുടേത് ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ കേസില്‍ വഴിത്തിരിവായി 4 വയസുകാരി മകൾ നോട്ട് ബുക്കിൽ വരച്ച ചിത്രം. പഞ്ചവടി ശിവ പരിവാര്‍ കോളനിയിലെ സൊണാലി ഭുധോലിയ എന്ന 27 കാരിയുടെ മരണത്തിലാണ് മകള്‍ വരച്ച ചിത്രത്തിൽ ദുരൂഹത ആരോപിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയത്. യുവതിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കള്‍ നേരത്തെ ആരോപണം […]

മലപ്പുറത്തു 13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത പ്രതി ജെയ്മോൻ; മലപ്പുറം സ്വദേശിയെ കൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി ഒളിച്ചോടിയയാൾ

മലപ്പുറം: 13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്‌ത ജെയ്മോൻ കൊലക്കേസ് പ്രതി. ഇയാൾക്കെതിരെ നാല് ബലാത്സംഗ കേസുകളുമുണ്ടെന്ന് പൊലീസ് പറയുന്നു. 2018ൽ മലപ്പുറം കാളികാവിൽ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയും മക്കളുമായി ഒളിച്ചോടിയിരുന്നു. മദ്യത്തിൽ ചിതൽവിഷം ചേർത്താണ് മുഹമ്മദാലിയെ ജെയ്മോൻ കൊന്നത്. ഇതിന് മുഹമ്മദാലിയുടെ ഭാര്യ ഉമ്മുൽ സാഹിറയും കൂട്ടുനിന്നു. മുഹമ്മദാലിയുടെയും ഉമ്മുൽ സാഹിറയുടെയും രണ്ട് മക്കളേയും കൂട്ടിയാണ് അന്ന് ജെയ്മോൻ ഒളിച്ചോടിയത്. സംഭവം നടന്ന് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് തമിഴ്‌നാട്ടിലെ ദിണ്ഡിഗലിൽ നിന്ന് ഇവരെ […]

വഴക്കിനിടെ ഫോൺ എറിഞ്ഞുതകർത്തു; വിഷമത്തിൽ സഹോദരി കിണറ്റിൽ ചാടി, രക്ഷിക്കാനായി സഹോദരനുമിറങ്ങി, ഇരുവർക്കും ദാരുണാന്ത്യം

ചെന്നൈ : തമിഴ്‌നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു. സഹോദരങ്ങളായ പവിത്രയും മണികണ്ഠനുമാണ് മരിച്ചത് വഴക്കിനിടയില്‍ പവിത്ര കിണറ്റിൽ ചാടുകയായിരുന്നു പിന്നാലെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു സഹോദരൻ മണികണ്ഠൻ.

കേരള കലകൾ ഇനി ലോകത്ത് എവിടെനിന്നും പഠിക്കാം; ‘ഡിജിറ്റൽ ആർട്സ് സ്കൂൾ’ ഒരുങ്ങുന്നു

ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും കേരളീയകലാരൂപങ്ങൾ പഠിക്കാനും പരിശീലിക്കാനും ‘ഡിജിറ്റൽ ആർട്‌സ് സ്കൂൾ’ ഒരുങ്ങുന്നു. ഡിജിറ്റൽ സർവകലാശാലയ്ക്കു കീഴിലുള്ള സെൻറർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫ‌ർമേഷൻ ഇൻ കൾച്ചർ (സി.ഡി.ടി.സി) എന്ന പഠനവിഭാഗമാണ് ഇതിനു തുടക്കമിടുന്നത്. മോഹിനിയാട്ടവും ഭരതനാട്യവും ഉൾപ്പെടെയുള്ള ശാസ്ത്രീയനൃത്തങ്ങൾക്കു പുറമെ, നാടൻകലാരൂപങ്ങളും ഓൺലൈനായി പഠിപ്പിക്കും. ഇതിനായി നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രത്യേക സോഫ്റ്റ്വേറും സി.ഡി.ടി.സി വികസിപ്പിക്കും. സാംസ്കാരികവകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ആദ്യഘട്ടത്തിൽ സർട്ടിഫിക്കറ്റ് കോഴ്സുകളായിരിക്കും. പിന്നീട്, ഡിപ്ലോമ, ഡിഗ്രി കോഴ്സുകളും നടപ്പാക്കി, യു.ജി.സി നിർദേശമനുസരിച്ചുള്ള അക്കാദമിക ക്രെഡിറ്റും […]

നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ്റെ മകനുൾപ്പെടെ 2 മലയാളി വിദ്യാർത്ഥികൾ ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു : ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. മരിച്ച അർഷ് പി ബഷീർ നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പിഎം ബഷീറിൻ്റെ മകനാണ്. അർഷ് പി ബഷീർ എംബിഎ വിദ്യാർത്ഥിയും മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവിൽ ജോലി ചെയ്യുകയുമാണ്. ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. […]

മോഷ്ടിച്ച വാഹനം തിരിച്ചുകൊടുത്തു; കള്ളന്റെ മാതൃക

കോഡൂർ : രണ്ട് മാസം മുമ്പ് കോഡൂർ വടക്കേമണ്ണ എച്ച്.എം.സി ഡെക്കറേഷൻ എന്ന സ്ഥാപനത്തിന്റെ സമീപത്ത് നിന്ന് മോഷണം പോയ കറുത്ത ആക്ടീവ സ്‌കൂട്ടർ കള്ളൻ തന്നെ തിരിച്ചുകൊണ്ടുവെച്ച് മാതൃകയായി മോഷണത്തിനുശേഷം സംഭവത്തിന്റെ ദൃശ്യങ്ങൾ സിസി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് വിവിധ വാർത്ത മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ, കള്ളൻ മറ്റുള്ളവർ തിരിച്ചറിയാത്ത രീതിയിൽ തന്നെയാണ് വാഹനം മോഷണം പോയ അതേ സ്ഥലത്ത് എത്തിച്ചിരിക്കുന്നത്. വാഹനം തിരിച്ചുവച്ചതിന്റെ ദൃശ്യങ്ങളും സമീപത്തെ സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ […]