ഹജ്ജ് 2025 മക്കയില്‍ വിസിറ്റ് വിസക്കാര്‍ക്കുള്ള വിലക്ക് ഏപ്രില്‍ 29 മുതല്‍ ജൂൺ 11 വരെ; പരിശോധന കർശനമാക്കും
റിയാദ്: ഈ വർഷത്തെ ഹജ്ജ് 2025 ക്രമീകരണങ്ങളുടെ ഭാഗമായി മക്കയില്‍ വിസിറ്റ് വിസക്കാര്‍ക്കുള്ള വിലക്ക് ഏപ്രില്‍ 29 ന് നിലവില്‍ വരുമെന്ന് ഹജ്ജ് – ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. ദുല്‍ഖഅ്ദ ഒന്നു (പ്രതീക്ഷിക്കുന്ന തീയതി – ഏപ്രില്‍ 29) മുതല്‍ ദുല്‍ഹജ് 14 (പ്രതീക്ഷിക്കുന്ന തീയതി: ജൂണ്‍ 11) വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാര്‍ മക്കയില്‍ പ്രവേശിക്കുന്നതിനും വിശുദ്ധ നഗരിയിൽ തങ്ങുന്നതിനും വിലക്കേർപ്പെടുത്തി. സന്ദര്‍ശന വിസക്കാര്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാനും അനുമതിയില്ല. ഇക്കാര്യങ്ങള്‍ പുതുതായി ഇഷ്യു […]


