എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24 വരെ

എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നോ​ൺ-​കോ​മ്പാ​റ്റ​ൻ​ഡ് ത​സ്തി​ക​യി​ൽ നിയമനത്തിന് അവസരം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് മാത്രമാണ് നിയമനം. ഹോ​സ്പി​റ്റാ​ലി​റ്റി, ഹൗ​സ് കീ​പ്പി​ങ് സ്‍ട്രീ​മു​ക​ളി​ലാണ് ഒഴിവുകൾ.​ കേ​ര​ള​ത്തി​ൽ ഹൗ​സ് കീ​പ്പി​ങ് സ്ട്രീ​മി​ലാ​ണ് അ​വ​സ​രം. അപേക്ഷകർ ​മെട്രിക്കുലേഷൻ/​ എ​സ്എ​സ്എ​ൽസി/​ ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. കുറഞ്ഞത് 152 സെ​ന്റീ​മീ​റ്റ​ർ ഉയരം വേണം. നെ​ഞ്ച​ള​വി​ൽ അ​ഞ്ച് സെ​ൻ്റി​ മീ​റ്റ​ർ ​വ​രെ വി​കാ​സ​ശേ​ഷി​ ഉ​ണ്ടാ​വ​ണം. മികച്ച കാഴ്ചയും/​ കേ​ൾ​വി ശ​ക്തി​യും ഉണ്ടാ​യി​രി​ക്ക​ണം. മറ്റു വൈ​ക​ല്യ​ങ്ങ​ൾ ഒന്നും പാ​ടി​ല്ല. അപേക്ഷ നൽകാനുള്ള സമയം ഫെ​ബ്രു​വ​രി […]

അവർ സ്വതന്ത്രമായി പ്രണയിക്കട്ടെ, നിയമക്കുരുക്കുകൾ വേണ്ട..; ഡൽഹി ഹൈക്കോടതി

കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന ഭയമില്ലാതെ കൗമാരക്കാർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും ബന്ധങ്ങളിൽ ഏർപ്പെടാനും അനുവാദമുണ്ട്   ന്യൂഡൽഹി: കൗമാരക്കാർക്കിടയിലെ പ്രണയത്തെ നിയമക്കുരുക്കിൽ പെടുത്തരുതെന്ന് ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെ പ്രണയിക്കാനും ബന്ധങ്ങളിലേർപ്പെടാനും അവർക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായിട്ടില്ല എന്നതിന്‍റെ പേരിൽ പ്രായപൂർത്തിയാവാത്തവർ തമ്മിലുള്ള ബന്ധത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം.   കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന ഭയമില്ലാതെ കൗമാരക്കാർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും ബന്ധങ്ങളിൽ ഏർപ്പെടാനും അനുവാദമുണ്ട്. പ്രണയത്തെ ശിക്ഷിക്കുന്നതിനു പകരം, ചൂഷണവും ദുരുപയോഗവും […]

മൂന്നാറിലെ ഡബിൾ ഡെക്കർ ബസിന്‍റെ ചില്ല് തകർന്ന സംഭവം; ഡ്രൈവർക്ക് സസ്പെൻഷൻ

മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ രാജേഷിനെയാണ് സസ്പെൻഡ് ചെയ്തത്   മൂന്നാർ: റോയൽ വ‍്യൂ ഡബിൾ ഡെക്കർ ബസിന്‍റെ ചില്ല് തകർന്ന സംഭവത്തിൽ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ രാജേഷിനെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് തൊടുപുഴ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നടപടി.   ‌ബസിന്‍റെ ചില്ല് തകർന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോർട്ട് തേടിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് ചില്ല് തകർന്നതെന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്.   […]

5 വർഷമായി ശമ്പളം കിട്ടിയില്ലെന്ന്  ആരോപണം; അധ്യാപിക ജീവനൊടുക്കി

താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ളകോടഞ്ചേരി സെന്റ് ജോസഫ് എല്‍പിസ്‌കൂളിലെ അധ്യാപികയാണ് അലീന. കോഴിക്കോട്:കോഴിക്കോട് കട്ടിപ്പാറയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്.29വയസ്സായിരുന്നു. ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലെ അധ്യാപികയാണ്അലീന. കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. അലീനയെ വൈകീട്ട് മൂന്നുമണിയോടെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ […]

ആ​ണ്‍ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി ശ​രീ​ര​മാ​സ​ക​ലം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി ശ​രീ​ര​മാ​സ​ക​ലം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു   കൊ​ച്ചി: ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി ശ​രീ​ര​മാ​സ​ക​ലം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു. നെ​ടു​ന്പാ​ശേ​രി അ​ത്താ​ണി കു​റു​പ്പ​ന​യം ക​രി​യാ​ട്ടി​പ്പ​റ​ന്പി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ നീ​തു​വാ​ണ് (35) മ​രി​ച്ച​ത്.   ഈ ​മാ​സം 13ന് ​ഉ​ച്ച​ക്ക് 2.30നാ​യി​രു​ന്നു സം​ഭ​വം. നീ​തു​വി​ന്‍റെ സു​ഹൃ​ത്ത് ശ്രീ​മൂ​ല​ന​ഗ​രം ഹെ​ർ​ബ​ർ​ട്ട് ന​ഗ​ർ സ്വ​ദേ​ശി​യു​ടെ വീ​ടി​ന് മു​ന്നി​ലെ​ത്തി​യാ​യി​രു​ന്നു ക​ടും​കൈ ചെ​യ്ത​ത്. ഇ​രു​വ​രും ത​മ്മി​ല്‍ തെ​റ്റി​പ്പി​രി​ഞ്ഞ​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് നീ​തു തീ​കൊ​ളു​ത്തി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.   ശ​രീ​ര​മാ​സ​ക​ലം […]

മൂന്ന് തവണ ജയിച്ചവർക്ക് സീറ്റ് നൽകില്ല; കുഞ്ഞാലിക്കുട്ടിക്കും മുനീറിനും ഒഴികെ

കോഴിക്കോട്: മൂന്ന് ടേം  നിബന്ധന നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായി നടപ്പിലാക്കാൻ മുസ്‍ലിം ലീഗ് തീരുമാനം. ഇതുപ്രകാരം മൂന്ന് തവണ നിയമസഭയിലേക്ക് വിജയിച്ചവർ മത്സരത്തിൽ നിന്ന് മാറിനിൽക്കണം. ഇവർക്ക് അടുത്ത വർഷത്തെ അസംബ്ലി തെരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല. എന്നാൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ എന്നീ മുതിർന്ന നേതാക്കൾക്ക് ഇളവ് നൽകും. ഇതോടെ ഇരു നേതാക്കൾക്കും ഇക്കുറിയും സീറ്റ് ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് 30% സീറ്റ് യുവജനങ്ങൾക്ക് നൽകാനും ലീഗിൽ ആലോചനയുണ്ട്. ഇന്ന് നടക്കുന്ന […]

വീണ്ടും കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​നു​ഷ്യ​ജീ​വ​ൻ പൊ​ലി​ഞ്ഞു. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്ര​ഭാ​ക​ര​ൻ എ​ന്ന അ​റു​പ​തു​കാ​ര​നെ​യാ​ണ് കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​ത്. താ​മ​ര​വെ​ള്ള​ച്ചാ​ൽ മേ​ഖ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ഭാ​ക​ര​നും മ​രു​മ​ക​ൻ സു​രേ​ന്ദ്ര​നും ചേ​ർ​ന്ന് ക​ടി​നു​ള്ളി​ൽ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​നാ​യാ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്. സു​രേ​ന്ദ്ര​നെ​യാ​ണ് ആ​ദ്യം കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​നെ​ത്തി​യ​ത്. ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ഭാ​ക​ര​ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​ക​രും സം​ഭ​വ​സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചു. പീച്ചി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന വ​ന​മേ​ഖ​ല​യാ​ണ് താ​മ​ര​വെ​ള്ള​ച്ചാ​ൽ. റി​സ​ർ​വോ​യ​റി​ൽ​നി​ന്നു മ​ത്സ്യം പി​ടി​ച്ചും വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​മാ​ണ് ഇ​വി​ടെ […]

ചൂരല്‍ മലയില്‍ പുതിയ പാലം നിര്‍മിക്കും; 35 കോടിയുടെ പദ്ധതി

‏തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല പാലം പുതുതായി നിര്‍മിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി 35 കോടി രൂപയുടെ പദ്ധതിക്കുള്ള നിര്‍ദേശം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പുതിയ പാലം പണിയുക. കഴിഞ്ഞ ദുരന്തകാലത്ത് പുഴയില്‍ ഉയര്‍ന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തിലായിരിക്കും പാലം പണിയുക. പാലത്തിന്റെ ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലേക്കും 80 മീറ്റര്‍ നീളവും […]

  • 1
  • 2