ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളിൽ ക്യാമറ നിർബന്ധം; പുതിയ നിർദേശവുമായി മോട്ടർ വാഹന വകുപ്പ്.

ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളിൽ ക്യാമറ നിർബന്ധം; പുതിയ നിർദേശവുമായി മോട്ടർ വാഹന വകുപ്പ്.   ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് മോട്ടർ വാഹന വകുപ്പുിന്റെ പുതിയ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോണ്‍ട്രാക്‌ട് കാരേജ് വാഹനങ്ങളിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും പുതിയ നിബന്ധനകള്‍ ബാധകമാണ്.   സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലെ നിർദേശം കർശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും സർക്കുലർ എത്തി.   വാഹനങ്ങളുടെ […]

ചരിത്രത്തിലാദ്യവുമായി രഞ്ജി ട്രോഫി ഫൈനലിൽ കേരളം

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം; ഫൈനലിൽ വിദർഭയെ നേരിടുംഅഞ്ചാം ദിവസം മത്സരത്തിനു ഫലമുണ്ടാകില്ലെന്ന് ഉറപ്പായതോടെ സമനിലയിൽ അവസാനിപ്പിച്ചു. ഇതോടെ കേരളം ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ, ചരിത്രത്തിലാദ്യവുമായി രഞ്ജി ട്രോഫി ഫൈനലിലും ഇടം പിടിച്ചു.   അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം; സംസ്ഥാന ടീമിന്‍റെ 68 വർഷത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്ത് പ്രീമിയർ ആഭ്യന്തര ടൂർണമെന്‍റായ രഞ്ജി ട്രോഫിയുടെ ഫൈനലിൽ ഇടം നേടുന്നത്. മുംബൈയെ മറികടന്നെത്തിയ വിദർഭയാണ് കലാശ […]

വെ​ടി​ക്കെ​ട്ടി​നി​ടെ അ​മി​ട്ട് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വീ​ണ് പൊ​ട്ടി; 12 വ​യ​സു​ള്ള കു​ട്ടി​ക്ക് അ​ട​ക്കം അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​രി​ൽ വെ​ടി​ക്കെ​ട്ടി​നി​ടെ അ​മി​ട്ട് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വീ​ണ് പൊ​ട്ടി; അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക് ക​ണ്ണൂ​ർ: വെ​ടി​ക്കെ​ട്ടി​നി​ടെ നാ​ട​ൻ അ​മി​ട്ട് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വീ​ണ് പൊ​ട്ടി അ​പ​ക​ടം. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് ഇ​ന്ന് പു​ല​ർ​ച്ചെ ആ​ണ് അപകടം. നീ​ർ​ക്ക​ട​വ് മു​ച്ചി​രി​യ​ൻ ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം.   അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മു​ക​ളി​ലേ​ക്ക് പോ​യ അ​മി​ട്ട് പൊ​ട്ടാ​തെ ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്ക് വീ​ണ് പൊ​ട്ടു​ക​യാ​യി​രു​ന്നു.   12 വ​യ​സു​ള്ള കു​ട്ടി​ക്ക് അ​ട​ക്കം അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ; മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ

  മീറ്റർ പ്രവർത്തിപ്പിക്കാതെ തോന്നുംപടി ഓട്ടോ ചാർജ് വാങ്ങുന്നവർക്ക് ഇനി പണികിട്ടും. ടാക്സി ആയി ഓടുന്ന ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ ഇനി മുതൽ സൗജന്യ യാത്രയായി കണക്കാക്കും. ഇത് സംബന്ധിച്ച ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ പുറത്തിറങ്ങി. മാർച്ച് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരി​ഗണിച്ചാണ് തീരുമാനം. കൊച്ചി സ്വദേശി കെ.പി മാത്യൂസ് ഫ്രാൻസിസ് മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിർദ്ദേശമാണ് […]

ഇനിയങ്ങിനെ ജയിച്ചു കയറാനാവില്ല ; ഓള്‍പാസ് ഒഴിവാക്കാൻ തീരുമാനം

സംസ്ഥാനത്ത് ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതല്‍ താഴേത്തട്ടിലേക്കും ഓള്‍ പാസ് ഒഴിവാക്കല്‍ ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്. വാരിക്കോരി മാർക്ക് നൽകി ഓള്‍ പാസ് നൽകുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് തീരുമാനം. ഈ വർഷം എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതിലും പിന്നീട് പത്തിലും ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ധാരണ. തുടർന്ന് ഏഴിലും പിന്നെ താഴേത്തട്ടിലേക്കും കൂടി എഴുത്തുപരീക്ഷക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ് നീക്കം. എഴുത്തു പരീക്ഷയ്ക്ക് ആകെയുള്ള മാർക്കിന്റെ 30 ശതമാനമാണ് പാസിന് വേണ്ടത്. […]

മലപ്പുറത്ത് മകൻ മാതാവിനെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയിൽ

മലപ്പുറത്ത് മകൻ മാതാവിനെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയിൽ   മലപ്പുറം വൈലത്തൂരിൽ മകൻ മാതാവിനെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാൾ ഉപയോഗിച്ച് മകൻ മാതാവിനെ വെട്ടുകയായിരുന്നു. തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച്‌ മുസമ്മിൽ […]

മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കളും കഞ്ചാവുമായി ഒരാളും എക്സൈസ് പിടിയിൽ

മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കളും കഞ്ചാവുമായി ഒരാളും എക്സൈസ്പിടിയിൽ   കോഴിക്കോട്: കോഴിക്കോട് വളയനാട് 39.422 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ടുപേർ പിടിയിൽ. പുൽപ്പള്ളി സ്വദേശി ജിത്തു.കെ.സുരേഷ് (30), വളയനാട് സ്വദേശി മഹേഷ്‌ (33 ) എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പ്രജിത്തും സംഘവുമാണ് പ്രതികളെ പിടികൂടിയത്.   അന്വേഷണ സംഘത്തിൽ ഐബി എക്സൈസ് ഇൻസ്പെക്ടർ റിമേഷ്.കെ.എൻ, ഐബി പ്രിവന്റീവ് ഓഫീസർ പ്രവീൺ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) വി.പി.ശിവദാസൻ, പ്രിവന്റീവ് […]

കോട്ടക്കൽ തോക്കംപാറ വാഹനാപകടം  റോഡിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലോറിയുടെ അടിയിൽ കുടുങ്ങി പരിക്ക്

മലപ്പുറം കോട്ടക്കൽ തോക്കംപാറ വാഹനാപകടം  റോഡിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലോറിയുടെ അടിയിൽ കുടുങ്ങി ഗുരുതര പരിക്കേറ്റ യുവാവിനെ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. ഡ്രൈവർ പോലീസിൽ കീയടങ്ങിയാതായി വിവരം…. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല  

സോ​ണി​യ ഗാ​ന്ധി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

  ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ സോ​ണി​യ ഗാ​ന്ധി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ സ​ർ ഗം​ഗ റാം ​ആ​ശു​പ​ത്രി​യി​ലാ​ണ് സോ​ണി​യാ​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി വി​ദ​ഗ്ധ​ൻ ഡോ.​സ​മീ​ര​ൻ ന​ൻ​ഡി​യു​ടെ ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.   സോ​ണി​യ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും വെ​ള്ളി​യാ​ഴ്ച​ ആ​ശു​പ​ത്രി വി​ടാ​നാ​കു​മെ​ന്നും ഗം​ഗാ​റാം ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ. ​അ​ജ​യ് സ്വ​രൂ​പ് പ​റ​ഞ്ഞു.  

ഭയമില്ലാതെ പ്രണയിതാക്കൾ അവരുടെ വികാരങ്ങൾ പങ്കുവയ്‌ക്കട്ടെ; പരസ്പര സമ്മതമുണ്ടെങ്കിൽ കൗമാരക്കാർക്ക് ലൈഗികബന്ധമാകാം, അനുകമ്പയോടെയുള്ള സമീപനം വേണമെന്ന് കോടതി

  ന്യൂഡൽഹി :  ബലപ്രയോഗമില്ലാത്ത, പരസ്‌പര സമ്മതമുള്ള കൗമാര ബന്ധങ്ങളെ അംഗീകരിക്കുകയാണ് സമൂഹവും നിയമവും ചെയ്യേണ്ടതെന്ന് ഡൽഹി ഹൈക്കോടതി. മാനവവികാസത്തിൽ സ്വാഭാവികമാണ് ഇത്തരം ബന്ധങ്ങളെന്ന് ജസ്റ്റിസ് ജസ്‌മീത്സിംഗ്നിലപാടെടുത്തു. പ്രായപൂർത്തിയാകാത്ത കാമുകിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട കാമുകനെ പോക്‌സോ കേസിൽ വിചാരണകോടതി വെറുതെ വിട്ടിരുന്നു. ഈ നടപടിക്കെതിരെ ഡൽഹി സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു വിചാരണക്കോടതി കാമുകനെ കുറ്റവിമുക്തനാക്കിയതെന്ന് ഹൈക്കോടതി വിലയിരുത്തി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കാമുകനെതിരെ പോക്‌സോ കേസെടുത്തത്. പരസ്‌പര […]