ഫോണ്‍ ഉപയോഗം ഒരു മണിക്കൂറില്‍ കൂടുതലാണോ, മയോപിയ ഉറപ്പ്: പഠനം

മണിക്കൂറുകള്‍ ഫോണിനും കംപ്യൂട്ടറിനും മുന്നില്‍ ചെലവിടുന്നവരാണോ, നിങ്ങള്‍ക്ക് ഹ്രസ്വദൃഷ്ടി (മയോപിയ) സാധ്യത കൂടുതലാണെന്ന് പഠനം. പ്രതിദിനം ഒരു മണിക്കൂര്‍ എങ്കിലും സ്‌ക്രീന്‍ ടൈം ഉള്ളവര്‍ക്ക് പോലും ഹ്രസ്വദൃഷ്ടി പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചേക്കും എന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന മെഡിക്കല്‍ ജേണലായ ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നത്. അടുത്തുള്ള വസ്തുക്കള്‍ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപിയ അഥവാ ഹ്രസ്വദൃഷ്ടി. കണ്ണിലെ ലെന്‍സിന്റെയോ കോര്‍ണ്ണിയയുടെയോ വക്രതയാണ് കാഴ്ചവൈകല്യമായ ഹ്രസ്വദൃഷ്ടിക്ക് കാരണമാകുന്നത്. സ്‌ക്രീന്‍ […]

കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു

കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ ആണ് യുവതി മരണപ്പെടുന്നത്. വിദേശത്ത് നിന്നെത്തിച്ച 5 മരുന്നുകൾ യുവതിക്ക് നൽകിയിരുന്നു. രോഗബാധ എങ്ങനെയുണ്ടായി എന്ന കാരണങ്ങളടക്കം ആരോഗ്യ പ്രവർത്തകർ പരിശോധിച്ചു വരികയാണ്. അമീബിക് മസ്തിഷ്‌ക ജ്വരം രണ്ടുരീതിയില്‍ കാണപ്പെടാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂര്‍ച്ഛിക്കുന്ന […]

ചാംപ‍്യൻസ് ട്രോഫി; കോലിക്കു സെഞ്ചുറി, ഇന്ത്യ സെമിയിൽ

  ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 49.4 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. രോഹിത് ശർമയെ തുടക്കത്തിലേ നഷ്ടമായെങ്കിലും ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് മുന്നേറി   ദുബായ്: ഐസിസി ചാംപ‍്യൻസ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിനു കീഴടക്കിയ ഇന്ത്യ സെമി ഫൈനലിൽ ഇടമുറപ്പിച്ചു. പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ 49.4 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. ഇന്ത്യ 42.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. വിരാട് കോലി പുറത്താകാതെ 100 റൺസെടുത്തു.   […]

പാല്‍ കൊടുത്തുകൊണ്ട് വിഡിയോ കോള്‍, തൊണ്ടയില്‍ പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

  കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെയാണ് അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്. കൊല്ലം കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്പതികളുടെ മകള്‍ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെയാണ് അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കടയ്ക്കല്‍ […]

ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടി കൊന്നു

  13-ാം  ബ്ലോക്കിലെ വെള്ളി  ഭാര്യ ലീല എന്നിവരാണ് മരിച്ചത് കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. 13ാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. കശുവണ്ടിശേഖരിക്കുന്നതിനിടെ ആന ഇരുവരേയും ചവിട്ടി കൊല്ലുകയായിരുന്നു. വൈകീട്ടോടെയാണ് സംഭവം. ഇരുവരും സ്ഥലത്തു വച്ചു തന്നെ മരിച്ചു. വെള്ളിയുടേയും ലീലയുടേയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്ഥിരമായി കാട്ടാന ഇറങ്ങുന്നസ്ഥലമാണിത്.കാട്ടാനകള്‍ തമ്പടിക്കുന്ന മേഖലയുമാണ്. നേരെത്തെയും പ്രദേശത്ത് കാട്ടാന ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 11 […]

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ; ലോകം കാത്തിരിക്കുന്ന ഇന്ത്യാ-പാക് പോരാട്ടം ഉച്ചയ്ക്ക്

ദുബായ്: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ- പാക് ക്ലാസ്സിക്ക് സൂപ്പർ പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വമ്പൻ പോരാട്ടത്തിന് തുടക്കമാവുക. ഇന്നലത്തെ ഇംഗ്ലണ്ട്-ഓസീസ് ത്രില്ലർ പോലെ അതിസുന്ദരമായ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രോഹിത് ശർമ്മയെയും സംഘത്തേയും നേരിടാനിറങ്ങുമ്പോൾ സമ്മർദം കൂടുതൽ മുഹമ്മദ് റിസ്വാൻ നയിക്കുന്ന പാകിസ്താന് ടീമിനാണ്. ന്യൂസിലൻഡിനോട് തോറ്റ പാകിസ്താന് സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്കെതിരെ ജയം അനിവാര്യമാണ്. ഇന്ത്യയോടും മുട്ടുകുത്തിയാൽ 29 വർഷത്തിനിടെ ആദ്യമായി ഐസിസി ടൂർണമെന്റിന് വേദിയാവുന്ന പാകിസ്താന് […]

വിനോദയാത്രാ സംഘത്തിലെ യുവാവ് താമരശ്ശേരി ചുരത്തിലെ കൊക്കയിലേക്ക് വീണ് മരിച്ചു

വളയം സ്വദേശി അമൽ ആണ് മരിച്ചത്. ചുരത്തിലെ ഒൻപതാം വളവിന് സമീപത്തു വച്ചായിരുന്നു അപകടം   കോഴിക്കോട്: വിനോദയാത്രാ സംഘത്തിലെ യുവാവ് താമരശ്ശേരി ചുരത്തിലെ കൊക്കയിലേക്ക് വീണ് മരിച്ചു. വളയം സ്വദേശി അമൽ ആണ് മരിച്ചത്. ചുരത്തിലെ ഒൻപതാം വളവിന് സമീപത്തു വച്ചായിരുന്നു അപകടം. യാത്രയ്ക്കിടെ മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. അമൽ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നു സുഹുർത്തുക്കൽ പറഞ്ഞു.   ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അമൽ ഉൾപ്പെടെ 13 […]

കോണ്‍ഗ്രസിന് എന്നെ വേണ്ടെങ്കില്‍ മറ്റുവഴികളുണ്ട്.”: ശശി തരൂര്‍

സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമുണ്ട്. ഒരു പ്രധാനനേതാവിന്റെ കുറവ് കേരളത്തിലുണ്ട്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ മൂന്നാംതവണയും കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുമെന്നും തരൂര്‍ തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശിതരൂര്‍ എംപി.സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമുണ്ട്. ഒരു പ്രധാനനേതാവിന്റെ കുറവ് കേരളത്തിലുണ്ട്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ മൂന്നാംതവണയും കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുമെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് മാത്രം തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് നേതൃത്വം മനസിലാക്കണം. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ കൂടി നേടിയാണ് ഞാന്‍ ജയിച്ചത്. സ്വതന്ത്രമായി […]

അട്ടപ്പാടിയിൽ അമ്മയെ മകൻ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

  മകനെ കാണാതായതിനെ തുടർന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കിയപ്പോൾ രഘു ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു   പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ മകൻ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ മകൻ കൊലപ്പെടുത്തിയത്. പ്രതി രഘുവിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.   മകനെ കാണാതായതിനെ തുടർന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കിയപ്പോൾ രഘു ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. രഘുവിന് മാനസിക പ്രശ്നമുണ്ടെന്നാണ് […]

തലസ്ഥാനത്ത് എൻജിനീയറിംഗ് വിദ്യാർത്ഥിയെ സഹപാഠി കുത്തിക്കൊന്നു

  തലസ്ഥാനത്ത് എൻജിനീയറിംഗ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റുമരിച്ചു. മിസോറാം സ്വദേശിയും നഗരത്തിന് സമീപത്തെ എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥിയുമായ മിസോറാം സ്വദേശി വലന്റിയൻ എന്ന ഇരുപത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മിസോറാം സ്വദേശി തന്നെയായ ലംസംഗ് സ്വാലയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നുമണിയാേടെ കോളേജിന് സമീപത്തുവച്ചായിരുന്നു സംഭവം. കൂട്ടകാരായ വിദ്യാർത്ഥികൾ ഒരുമിച്ച് മദ്യപിക്കാൻ പോയെന്നും തുടർന്ന് സംഘംചേർന്ന് തർക്കത്തിലേർപ്പെടുകയും വാക്കുതർക്കത്തിനൊടുവിൽ കുത്തുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ വലന്റിയനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും […]