പേനയ്ക്ക് വേണ്ടി സഹോദരിയുമായി തർക്കം; തിരുവനന്തപുരത്ത് 10 വയസുകാരി തൂങ്ങി മരിച്ച നിലയിൽ
നാലാം ക്ലാസ് വിദ‍്യാർഥിനിയായ ദിൽഷിതയെയാണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം: വെള്ളനാട് കുളക്കോട് പത്ത് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാലാം ക്ലാസ് വിദ‍്യാർഥിനിയായ ദിൽഷിതയെയാണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷിത അനുജത്തിയോടൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ ശുചി മുറിയിൽ കയറി വാതിലടക്കുകയും പിന്നീട് ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം വെള്ളനാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുകൾക്ക് വിട്ടു […]


