കേരളത്തിലും കേന്ദ്രത്തിലും ജനവിരുദ്ധ സർക്കാറുകൾ കെ.ടി.പി.
മൂന്നിയൂർ:നാടൊട്ടുകും ബ്രുവറിയും മദ്യഷാപ്പും തുടങ്ങാനും മയക്ക് മരുന്നുകൾ എൽ.പി. സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും ലഭിക്കാനും ഇടയാക്കുന്ന ഇടത് സർക്കാറിന്റെ നയ വൈകല്യങ്ങൾആണ് ഈ ദുരന്ത വ്യാപനത്തിൻ്റെ കാരണങൾ എന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി ( കെ ഡി പി) വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കാലിക്കറ്റ് എയർപോർട്ട് വഴി ഹജ്ജ് തീർത്ഥാടനത്തിനു പോകുന്ന ഹാജിമാരിൽ നിന്ന് അധിക ഫീസ് ഈടാക്കുവാനുള്ള കേന്ദ്രഗവൺമെന്റിന്റെ തീരുമാനം പിൻവലിക്കണം മെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് സി എം […]


