വാര്‍ത്തകള്‍ വായിക്കുന്നത് ഹക്കീം കൂട്ടായി…’; 27 വര്‍ഷത്തെ സേവനത്തിനൊടുവില്‍ ഹക്കീം കൂട്ടായി വിരമിക്കുന്നു,

വാര്‍ത്തകള്‍ വായിക്കുന്നത് ഹക്കീം കൂട്ടായി…’; 27 വര്‍ഷത്തെ സേവനത്തിനൊടുവില്‍ ഹക്കീം കൂട്ടായി വിരമിക്കുന്നു, ‘ആകാശവാണി കോഴിക്കോട്, വാര്‍ത്തകള്‍ വായിക്കുന്നത് ഹക്കീം കൂട്ടായി…’ -ഈ വാക്കുകളും ശബ്ദവും ഇനി ആകാശവാണിയിലൂടെ കേള്‍ക്കില്ല.27 വര്‍ഷത്തെ സേവനത്തിനൊടുവില്‍ ഹക്കീം കൂട്ടായി വിരമിക്കുകയാണ്. ഇന്നത്തെ പ്രാദേശിക വാര്‍ത്താ വായനയോടെ മലയാളികള്‍ കേട്ട് പരിചയിച്ച ആ ശബ്ദം ആകാശവാണിയില്‍നിന്ന് പിൻവലിയും. ഹക്കീം കൂട്ടായിയുടെ  അവസാന വാർത്ത തിരൂര്‍ കൂട്ടായി സ്വദേശിയായ ഹക്കീം, 1997 നവംബര്‍ 28ന് ഡല്‍ഹിയില്‍ മലയാളം വാര്‍ത്ത വായിച്ചാണ് ഔദ്യോഗിക ജീവിതത്തിനു […]

യുഎഇയില്‍ ഇന്ധനവില കുറഞ്ഞു; 2025 മാര്‍ച്ചിലെ നിരക്ക് പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു. യുഎഇയിലെ മാര്‍ച്ച് മാസത്തെ പെട്രോള്‍, ഡീസല്‍ നിരക്ക് ഒന്നാണ് പ്രഖ്യാപിച്ചത്. രണ്ട് മാസങ്ങളിലെ മാറ്റമില്ലാത്ത നിരക്കില്‍ നിന്ന് ഫെബ്രുവരിയിലാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ ഉയർന്നത്. എന്നാല് മാർച്ചിൽ വില കുറഞ്ഞു. പുതിയ നിരക്ക് നാളെ മുതൽ (മാര്‍ച്ച് ഒന്ന്) പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്ക്: സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.73. ഫെബ്രുവരിയില്‍ 2.74 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.61. നിലവിലെ നിരക്ക് 2.63 […]

‘ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കും’; കൂട്ടക്കൊലകളെല്ലാം ഫര്‍സാനയോട് ഏറ്റുപറഞ്ഞിരുന്നു പിന്നാലെ ചുറ്റികയ്ക്ക് തലക്കടിച്ചു അഫാന്റെ മൊഴി

‘ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കും’; കൂട്ടക്കൊലകളെല്ലാം ഫര്‍സാനയോട് ഏറ്റുപറഞ്ഞിരുന്നു പിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു: അഫാന്റെ മൊഴി സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിന്‍റെ അമ്മയെ കൊലപ്പെടുത്തിയതെന്ന് അഫാന്‍     തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി നടത്തിയ കൊലപാതകങ്ങൾ ഏറ്റുപറഞ്ഞ ശേഷമാണ് പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തിയതെന്ന് അഫാന്‍റെ മൊഴി. കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോള്‍ ‘ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കും’ എന്നായിരുന്നു ഫര്‍സാന ചോദിച്ചതെന്നും എന്നാൽ ഇതിനു തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നു എന്നും അഫാന്‍ […]

സ്പോർട്സ് അക്കാഡമിയിൽ ചേർന്നില്ലെങ്കിൽ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണി; കായിക പരിശീലകൻ കസ്റ്റഡിയിൽ

സ്പോർട്സ് അക്കാഡമിയിൽ ചേർന്നില്ലെങ്കിൽ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണി; കായിക പരിശീലകൻ കസ്റ്റഡിയിൽ മുക്കത്തെ സ്കൂളിൽ അധ്യാപകനായിരുന്ന ടോമി രണ്ടു വർഷം മുൻപാണ് ജോലിയിൽ നിന്ന് പിരിഞ്ഞ് പുതിയ അക്കാഡമി ആരംഭിച്ചത്. കോഴിക്കോട്: പുതുതായി ആരംഭിച്ച സ്പോർട്സ് അക്കാഡമിയിൽ ചേർന്നില്ലെങ്കിൽ നഗ്നചിത്രം പുറത്തു വിടുമെന്ന് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയ കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് പുല്ലൂരാംപാറയിലെ കായിക പരിശീലകൻ ടോമി ചെറിയാനെയാണ് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കോഴിക്കോട് ടോമി ചെറിയാൻ പുതുതായി ആരംഭിച്ച അക്കാഡമിയിൽ ചേരാനായി ഇയാൾ […]

സ്കൂൾ ബസുകളിൽ ക്യാമറ നി‌ർബന്ധമാക്കും മന്ത്രി കെ.ബി.  ഗണേഷ് കുമാർ 

  തിരുവനന്തപുരം: സ്കൂൾ ബസുകളിൽ കാമറ നി‌ർബന്ധമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അടുത്ത അധ്യയനവ‌ർഷം മുതൽ കാമറ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ ബസുകളിൽ ഡ്രൈവറുടെ കാബിനിൽ ഉൾപ്പെടെ കാമറ വെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.   കോടതി നി‌ർദേശവും അതാണ്. എതിർത്തിട്ട് കാര്യമില്ല. സ്വകാര്യ ബസ് ജീവനക്കാർ കുറ്റവാളികളെല്ലെന്ന് ഉറപ്പിക്കാൻ പൊലീസ് വെരിഫിക്കേഷൻ നി‌ർബന്ധമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ അത് ഉറപ്പാക്കിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ ചെക്പോസ്റ്റിൽ അഴിമതി അവസാനിപ്പിക്കും.   […]

താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; പരുക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ

  ട്യൂഷൻ സെന്‍ററിലെ ഫെയർവെൽ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.   താമരശേരി: കോഴിക്കോട് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന്‍റെ നില അതീവ ഗുരുതരാവസ്ഥയിൽ വ്യാഴാഴ്ച വൈകീട്ട് സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെൽ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.   സംഘർഷത്തിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥി മുഹമ്മദ്‌ ഷഹബാസിന്‍റെ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. നിലവിൽ അതിതീവൃ പരിചരണ വിഭാഗത്തിൽ […]

മതവിദ്വേഷ പരാമർശം; പി.സി. ജോർജിന് ജാമ്യം

  പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.   കോട്ടയം: മത വിദ്വേഷം നടത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി. ജോർജിന് ജാമ്യം അനുവദിച്ചു. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.   കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജോർജ് ഡോക്റ്റർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. പ്രോസിക്യൂഷൻ എതിർത്തുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥകൾ ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടിയെങ്കിലും ആരോഗ്യ സ്ഥിതി […]

തനിക്ക് ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല, തന്റെ അഭിമുഖം വളച്ചൊടിക്കുകയാണ് ചെയ്തത്: ശശി തരൂര്‍

  ഡൽഹി: ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണവുമായി ശശി തരൂര്‍ എംപി. തന്‍റെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്സിൽ കുറിച്ചു.   വെളളിയാഴ്ച കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്‍റെ കുറിപ്പ്. പോഡ്‍കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂര്‍ കുറിപ്പിൽ പറഞ്ഞു. ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല. താൻ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂർ ആരോപിച്ചു.   “സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ വേറെയും വഴികൾ […]

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി വ്യാഴാഴ്ച രാത്രി ദമ്മാമില്‍ നിന്നും പുറപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ 7.30 എത്തി  തിരുവനന്തപുരം വിമാനത്തിലാവും ഇറങ്ങുക. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഏഴു വര്‍ഷമായി നാട്ടില്‍ വരാനാകാതെ ദമ്മാമില്‍ കഴിയുകയായിരുന്നു അബ്ദുറഹീം. സാമൂഹിക പ്രവര്‍ത്തകുടെ ഇടപെടലിലാണ് റഹീമിന് നാട്ടിലേക്ക് വരാനുള്ള വഴി തുറന്നത്. ഗള്‍ഫില്‍ കാര്‍ ആക്‌സസറീസ് കടയില്‍ ജോലി ചെയ്തുവരികയാണ് അബ്ദുറഹീം. അതേസമയം പ്രതി അഫാനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എലിവിഷം കഴിച്ച് അഫാന്‍ […]

കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി കൊളപ്പുറം വി.കെ പടി സ്വദേശി മരണപ്പെട്ടു

നിർത്തിയിട്ട റോഡ് റോളറിൽ കാറിടിച്ചു എ ആർ നഗർ സ്വദേശി മരിച്ചു, കൂടെയുണ്ടായിരുന്ന ചെമ്മാട് സ്വദേശിക്ക് പരിക്ക്  കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ […]

  • 1
  • 2