റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങൾ കണ്ട സംഭവം;ട്രെയിന് മുന്നിലേക്ക് മൂന്ന് പേരും ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ്

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് പേരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേരും ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതായി പൊലീസ് അറിയിച്ചു രാവിലെയാണ് സംഭവം. റെയില്‍വേ ഗേറ്റിന് സമീപം മൂന്ന് മൃതദേഹങ്ങള്‍ കണ്ട വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. റെയില്‍വേ പൊലീസും ഏറ്റുമാനൂര്‍ പൊലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. […]

മലപ്പുറം ചുങ്കത്തറ കൂറുമാറി വോട്ട് ചെയ്ത; വനിത നേതാവിന്റെ ഭർത്താവിന്റെ കട സിപിഎം അടിച്ച് തകർത്തു

  വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കടയിൽ എത്തിയ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുളള അഞ്ചംഗ സംഘം കട അടിച്ചു തകർക്കുകയായിരുന്നു   മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിലെ ഭരണം നഷ്ടപ്പെട്ടതിൽ കൂറുമാറിയ വനിത അംഗത്തിന്റെ ഭർത്താവിന്റെ കട സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു.   അവിശ്വാസ പ്രമേയത്തിൽ സിപിഐഎം അംഗമായിരുന്ന സുധീറിന്റെ ഭാര്യ നുസൈബ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതിനാലാണ് തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് കൂടെയായ സുധീർ പുന്നപ്പാലയുടെ ഓൺലൈൻ സേവനങ്ങൾ നൽകിയിരുന്ന കട അടിച്ച് തകർത്തത്. സംഭവത്തിൽ […]

കോഴിക്കോട് ലോ കോളെജ് വിദ്യാർഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്തിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്

മൗസയുടെ ഫോണ്‍ മരിക്കുന്നതിന്‍റെ തലേദിവസം ആൺസുഹൃത്ത് കൈക്കലാക്കിയെന്നാണ് സംശയം.   കോഴിക്കോട്: കോഴിക്കോട് ലോ കോളെജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്. തൃശൂര്‍ പാവറട്ടി സ്വദേശിയായ മൗസ മെഹ്‌റിസിനെ (20) യാണ് തിങ്കളാഴ്ച വൈകിട്ട് 3.30 ന് വാപ്പോളിത്താഴത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സഹപാഠികളായ ആറു പോരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആൺസുഹൃത്തിനായി അന്വേഷണം ഊർജിതമാക്കിയത്.   സുഹൃത്ത് മൗസയെ കെണിയില്‍പെടുത്തുകയായിരുന്നുവെന്ന് […]

  • 1
  • 2