എസ്‌എസ്‌എല്‍സി പോലും പാസാകാതെ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന 500 ഓളം ജീവനക്കാര്‍;കെഎസ്‌ഇബിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

എസ്‌എസ്‌എല്‍സി പോലും പാസാകാതെ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന 500 ഓളം ജീവനക്കാര്‍; ജനങ്ങളെ പിഴിഞ്ഞെടുത്തിട്ടും സ്ഥാപനം കോടാനുകോടി നഷ്ടത്തില്‍: കെഎസ്‌ഇബിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ     കെ..എസ്.ഇ.ബിയിലെ ഉയർന്ന ശമ്ബള സ്കെയില്‍ സംബന്ധിച്ച വിമർശനങ്ങള്‍ ശരിവെക്കുന്ന വിവരാവകാശ രേഖ പുറത്ത്. എസ്.എസ്.എല്‍.സി പാസാകാത്തവർക്കും ലക്ഷത്തിലേറെ രൂപ ശമ്പളം കിട്ടുന്നതായി വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് നല്‍കിയ മറുപടിയില്‍ കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.   എസ്.എസ്.എല്‍.സി പാസാകാത്ത എത്ര ഓവർസിയർമാർ സബ് എൻജിനീയർ ഗ്രേഡ് വാങ്ങുന്നവരുണ്ടെന്ന […]

കൊച്ചി വിമാനത്താവളം റെയിൽ പാതയുമായി ബന്ധിപ്പിക്കുന്നു

  വിമാനത്താവളത്തിന് ഒന്നര കിലോമീറ്റർ അകലെ കൂടി റെയിൽ പാത കടന്നുപോകുന്നുണ്ട്. ഇവിടെ റെയിൽവേ സ്റ്റേഷൻ നിർമിച്ച് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ റെയിൽ പാതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന് പുതുജീവൻ. വിമാനത്താവളത്തിന് ഒന്നര കിലോമീറ്റർ മാത്രം അകലെ കൂടി നിലവിൽ റെയിൽ പാത കടന്നുപോകുന്നുണ്ട്. ഇവിടെ റെയിൽവേ സ്റ്റേഷൻ നിർമിച്ച് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന രീതിയിലുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. […]

മരുന്നുക്ഷാമത്തെ തുടർന്ന് വൃക്കരോഗികൾ തെരുവിലിറങ്ങിയ സാഹചര്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  കോഴിക്കോട്: ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ലഭ്യമാക്കാത്തത് കാരണം കളക്ടറേറ്റിന് മുന്നിൽ പ്രതീകാത്മക സമരം നടത്തേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഒരാഴ്ചക്കകം ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. മാർച്ചിൽ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ആയുഷ്മാൻ ഭാരത് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് ആവശ്യം. […]

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ ഈ ഇടപാടുകൾക്ക് ഫീസ്

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ ഈ ഇടപാടുകൾക്ക് ഫീസ്   പണ്ട് പോക്കറ്റിൽ കാശുമായി നടന്ന നമ്മളെ, കാണുന്ന ക്യുആർ കോഡിലെല്ലാം ഫോണെടുത്ത് ‘വീശാൻ’ പഠിപ്പിച്ച പേമെന്‍റ് ആപ്പാണ് ഗൂഗിൾ പേ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗത്തിൽ ഉള്ള ആപ്പുകളിൽ ഒന്നും ഇത് തന്നെ. പണമിടപാട് എല്ലാം ഡിജിറ്റൽ ആയപ്പോൾ ഇത്രത്തോളം സഹായകമായി മാറിയ ഒരു പേമെന്‍റ് ആപ്പും വേറെ ഇല്ല. പണമിടപാട് മാത്രമല്ല, ബില്ലുകൾ അടക്കാനും ഇതിലൂടെ സാധിക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കി. പക്ഷെ, […]

യുഎഇയിൽ ബിസിനസ് ആഗ്രഹിക്കുന്നവർക്ക് 6 മാസത്തെ സന്ദർശക വിസ പ്രഖ്യാപിച്ചു

ദുബൈ: യു.എ.ഇയിൽ ബിസിനസ് രംഗത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആറുമാസത്തെ സന്ദർശക വിസ വരുന്നു. ആറുമാസത്തിനിടെ പലവട്ടം രാജ്യത്തേക്ക് വരാൻ പുതിയ വിസയിൽ സൗകര്യമുണ്ടാകും. യു.എ.ഇ ICP യാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപകർ, സംരംഭകർ, വിദഗ്ധരായ പ്രൊഫഷനലുകൾ, ബിസിനസുകളിൽ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവർ തുടങ്ങിയവർക്കാണ് പ്രത്യേക സന്ദർശക വിസ അനുവദിക്കുക. ആറുമാസത്തിനിടെ ഒറ്റതവണ വരാനും, പലവട്ടം വരാനും കഴിയുന്ന സിംഗ്ൾ, മൾടി എൻട്രി യാത്രകൾ സാധ്യമാകുന്നതായിരിക്കും പുതിയ വിസിറ്റ് വിസ. അതേസമയം തുടർച്ചായി 180 ദിവസത്തിൽ കൂടുതൽ […]

മകളെ പ്രേമിച്ചതിന് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

  കോഴിക്കോട്: മകളെ പ്രേമിച്ചതിന് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സ്വദേശികളായ മുനീർ, മുഫീദ്, മുബഷീർ, നാദപുരം വേളം സ്വദേശി ജുനൈദ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസറ്റ് ചെയ്തത്. ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി മുനീറിന്‍റെ മകളോട് വിദ്യാര്‍ഥിക്ക് പ്രണയമുണ്ടായിരുന്നു. ഇതിന്‍റെ വിരോധത്തില്‍ പേരാമ്പ്ര ബസ്റ്റാന്‍ഡിന് സമീപത്ത് നില്‍ക്കുകയായിരുന്ന കൗമാരക്കാരനെ പ്രതികള്‍ ബലം പ്രയോഗിച്ച് കാറില്‍ കടത്തികൊണ്ടുപോവുകയായിരുന്നു കുറ്റ്യാടിയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് വിദ്യാര്‍ഥിയെ ഇരുമ്പ് […]

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ അസിസ്റ്റന്‍റ് കമ്മീഷണറും കുടുംബവും മരിച്ച നിലയിൽ

  ഝാർഖണ്ഡ് സ്വദേശികളായ സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനി, അമ്മ ശകുന്തള എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് നിഗമനം.   കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും കുടുംബവും മരിച്ച നിലയിൽ. ഝാർഖണ്ഡ്‌ സ്വദേശിയായ സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനി, അമ്മ ശകുന്തള എന്നിവരാണ് മരിച്ചത്.   മരണപ്പെട്ട മനീഷ് ഒരാഴ്ച ലീവിൽ ആയിരുന്നു. ലീവ് കഴിഞ്ഞ് അഞ്ചു ദിവസം പിന്നിട്ടിട്ടും കാണാത്തതിനെത്തുടർന്ന് ഓഫിസിൽ […]

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രം പകര്‍ത്തി വിറ്റു, കോഴിക്കോട്ട് വിദ്യാര്‍ഥി അറസ്റ്റില്‍

കോഴിക്കോട്: സഹപാഠികളുടേയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി സാമൂഹികമാധ്യമമായ ടെലിഗ്രാമിലൂടെ വിറ്റുവെന്ന പരാതിയില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയും തിക്കോടി സ്വദേശിയുമായ ആദിത്യദേവിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.   ക്ലാസ് മുറികളില്‍നിന്നാണ് സഹപാഠികളുടേയും അധ്യാപകരുടേയും ശരീര ഭാഗങ്ങള്‍ ആദിത്യദേവ് അവരറിയാതെ പകര്‍ത്തിയത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഇയാള്‍ ടെലഗ്രാമിലൂടെ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട വിദ്യാര്‍ഥികള്‍ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റ് കോഴിക്കോട് സൈബര്‍ പൊലീസ് സ്റ്റേഷനിലും […]

എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24 വരെ

എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നോ​ൺ-​കോ​മ്പാ​റ്റ​ൻ​ഡ് ത​സ്തി​ക​യി​ൽ നിയമനത്തിന് അവസരം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് മാത്രമാണ് നിയമനം. ഹോ​സ്പി​റ്റാ​ലി​റ്റി, ഹൗ​സ് കീ​പ്പി​ങ് സ്‍ട്രീ​മു​ക​ളി​ലാണ് ഒഴിവുകൾ.​ കേ​ര​ള​ത്തി​ൽ ഹൗ​സ് കീ​പ്പി​ങ് സ്ട്രീ​മി​ലാ​ണ് അ​വ​സ​രം. അപേക്ഷകർ ​മെട്രിക്കുലേഷൻ/​ എ​സ്എ​സ്എ​ൽസി/​ ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. കുറഞ്ഞത് 152 സെ​ന്റീ​മീ​റ്റ​ർ ഉയരം വേണം. നെ​ഞ്ച​ള​വി​ൽ അ​ഞ്ച് സെ​ൻ്റി​ മീ​റ്റ​ർ ​വ​രെ വി​കാ​സ​ശേ​ഷി​ ഉ​ണ്ടാ​വ​ണം. മികച്ച കാഴ്ചയും/​ കേ​ൾ​വി ശ​ക്തി​യും ഉണ്ടാ​യി​രി​ക്ക​ണം. മറ്റു വൈ​ക​ല്യ​ങ്ങ​ൾ ഒന്നും പാ​ടി​ല്ല. അപേക്ഷ നൽകാനുള്ള സമയം ഫെ​ബ്രു​വ​രി […]

അവർ സ്വതന്ത്രമായി പ്രണയിക്കട്ടെ, നിയമക്കുരുക്കുകൾ വേണ്ട..; ഡൽഹി ഹൈക്കോടതി

കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന ഭയമില്ലാതെ കൗമാരക്കാർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും ബന്ധങ്ങളിൽ ഏർപ്പെടാനും അനുവാദമുണ്ട്   ന്യൂഡൽഹി: കൗമാരക്കാർക്കിടയിലെ പ്രണയത്തെ നിയമക്കുരുക്കിൽ പെടുത്തരുതെന്ന് ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെ പ്രണയിക്കാനും ബന്ധങ്ങളിലേർപ്പെടാനും അവർക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായിട്ടില്ല എന്നതിന്‍റെ പേരിൽ പ്രായപൂർത്തിയാവാത്തവർ തമ്മിലുള്ള ബന്ധത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം.   കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന ഭയമില്ലാതെ കൗമാരക്കാർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും ബന്ധങ്ങളിൽ ഏർപ്പെടാനും അനുവാദമുണ്ട്. പ്രണയത്തെ ശിക്ഷിക്കുന്നതിനു പകരം, ചൂഷണവും ദുരുപയോഗവും […]