മലപ്പുറത്ത്  അങ്കണവാടി കുട്ടികളുമായി വന്ന മിനി ബസ് അപകടത്തിൽപ്പെട്ടു

മലപ്പുറത്ത്  അങ്കണവാടി കുട്ടികളുമായി വന്ന മിനി ബസ് അപകടത്തിൽപ്പെട്ടു   അംഗനവാടി കുട്ടികളുമായി മലമ്പുഴയിൽ പോയി മടങ്ങി വരുന്ന വഴി മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് വട്ടമലയിൽ മിനി ബസ്സു താഴ്ചയിലേക്ക് മറിഞ്ഞു നിരവധി ആളുകൾക്ക് പരിക്ക് പറ്റി.. ഇതിൽ അംഗൻവാടി കുട്ടികൾ അടക്കം 18 പേർ ഉണ്ടായിരുന്നു എന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. 28 ഓളം വലിയ ആളുകളും ടീച്ചറും ആയയും അടക്കം ഉണ്ടായിരുന്നു.. നിരവധി അപകടങ്ങൾ നടന്ന സ്ഥലമാണ് വട്ടമല.. കുത്തനെയുള്ള ഇറക്കത്തിൽ ബസ് നിയന്ത്രണം വിട്ടു […]

രാമനാട്ടുകരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിൻ;സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതി ഇജാസ്

രാമനാട്ടുകരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിൻ;സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതി ഇജാസ് ഷിബിന്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതി ഇജാസ് മൊഴി നല്‍കി. മദ്യപിച്ചതിനിടെ ഷിബിന്‍, ഇജാസിനെ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചു. നിര്‍ബന്ധത്തിന് വഴങ്ങില്ലെന്ന് കണ്ടതോടെ ഷിബിന്‍ ഉപദ്രവിച്ചെന്നും തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇജാസ് പോലീസിന് നല്‍കിയ മൊഴി. അതേസമയം, ഇജാസിന്റെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. *രാമനാട്ടുകര ഫ്‌ളൈഓവര്‍ ജങ്ഷന് സമീപം […]

ഭർത്താവിന്റെ കിഡ്നി വരെഅടിച്ചുകൊണ്ട് പോയി ഭാര്യയും കാമുകനും

നമ്മൾ പലപ്പോഴും ഉപയോഗിച്ചു വരുന്ന ഒരു ഡയലോഗാണല്ലോ,കിഡ്നി വരെ അടിച്ചുകൊണ്ട് പോയെ’ന്ന്” അത്തരത്തിൽ ഒരു അവിശ്വസനീയ സംഭവമാണ് പശ്ചിമബംഗാളിലെ ഹൗറ സ്വദേശിയായ യുവാവിന്റെ ജീവിതത്തില്‍ ഉണ്ടായത്. ഭാര്യയുടെ നിർബന്ധപ്രകാരമായിരുന്നു ഹൗറ സ്വദേശിയായ യുവാവ് തന്റെ വൃക്ക വില്‍ക്കാൻ തീരുമാനിക്കുന്നത്. പത്ത് വയസുകാരിയായ മകളുടെ പഠനത്തിനും ഭാവിയില്‍ നടക്കാനിരിക്കുന്ന വിവാഹത്തിനും കുടുംബത്തിന്റെ സാമ്ബത്തിക ഭദ്രത ഉറപ്പാക്കാനും വേണ്ടിയാണ് ഭാര്യ വൃക്ക വില്‍ക്കാൻ ആവശ്യപ്പെട്ടത്. കുറഞ്ഞത് പത്ത് ലക്ഷം രൂപയ്ക്ക് എങ്കിലുമായിരിക്കണം ‘കച്ചവട’മെന്നും ഭാര്യ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൗറ […]

സൗദിയിൽ വാട്സ് ആപ്പ് കോൾ സേവനം പ്രാബല്യത്തിൽ വന്നതായി സാങ്കേതിക വിദഗ്‌ധർ

ജിദ്ദ: സൗദിയിൽ ഇന്നു മുതൽ വാട്സ് ആപ്പ് വോയ്സ്, വീഡിയോ കോൾ ഫീച്ചർ ലഭിക്കാൻ തുടങ്ങിയതായി സാങ്കേതിക വിദഗ്‌ധർ. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. സൗദിയിൽ വാട്സ് ആപ്പിൽ വോയ്‌സ്, വീഡിയോ കോൾ ഫീച്ചർ തിരികെ വന്നതായി സാങ്കേതിക വിദഗ്‌ധർ പറഞ്ഞു. രാജ്യത്ത് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൻ്റെ വികസനത്തെ പ്രതിഫലിപ്പിക്കുന്ന വോയ്‌സ്, വീഡിയോ കോളുകൾ വഴി ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ആശയവിനിമയം നടത്താൻ അനുവദിക്കുന്ന ആശയവിനിമയ, വിവര സാങ്കേതിക സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചുവടുവെപ്പെന്ന് […]

കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയം. ഫറോക്ക് പൊലീസ് സംഭവസ്ഥലത്തെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയായിരുന്നു യുവാവിനെ രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ദേഹത്ത് ഒരു കല്ലുകൂടെ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ കൊലപാതകമാണെന്നുള്ള സംശയത്തിലാണ് പൊലീസ്‌. ഫറോക്ക് പൊലീസ് അന്വേഷണം തുടങ്ങി.

ലൈംഗികാതിക്രമ കേസ്; നടൻ മണിയൻപിളള രാജുവിനെതിരേ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: നടിയുടെ പരാതിയിൽ ലൈംഗികാതിക്രമ കേസിൽ നടൻ മണിയൻപിളള രാജുവിനെതിരേ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. കേസിൽ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടനെതിരേ സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.   നേരത്തേ നടിയുടെ പരാതിയിൽ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവരുടെ പേരിൽ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ മണിയൻപിള്ള രാജു, പ്രൊഡക്‌ഷൻ കൺട്രോളർമാരായ വിച്ചു, നോബിൾ എന്നിവരുടെപേരിലുമാണ് കേസെടുത്തിരുന്നത്.   […]

ചർച്ച പരാജയം; ചൊവ്വാഴ്ച കെഎസ്ആര്‍ടിസി പണിമുടക്ക്

പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു. ശമ്പളവിതരണത്തില്‍ പോലും മാനേജ്‌മെന്റ് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും വ്യക്തമാക്കി. എട്ടരവര്‍ഷത്തിനിടെ ഒരിക്കല്‍പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയിട്ടില്ല. 31 ശതമാനമാണ് ഡിഎ കുടിശ്ശിക. […]

ഹയർ സെക്കന്ററി പരീക്ഷ സമയം മാറ്റണമെന്ന് അധ്യാപകർ: സാധ്യമല്ലെന്ന് മന്ത്രി

    ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷ ടൈംടേബിൾ മാറ്റണമെന്ന ആവശ്യമായി അധ്യാപകർ വിദ്യാഭ്യാസ മന്ത്രിക്ക് മുന്നിൽ. ഉച്ചയ്ക്കു ശേഷമുള്ള പ്ലസ് ടു പരീക്ഷാ സമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകർ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയത്.   പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയടക്കം തുടർച്ചയായി പരീക്ഷകൾ നടത്തുന്നതും  മാർച്ച് മാസത്തിലെ കനത്ത ചൂടും വിദ്യാർത്ഥികളിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകരുടെ കത്ത്. ഇതുകൊണ്ടുതന്നെ പ്ലസ് ടു പരീക്ഷാ സമയം മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷകളെല്ലാം ക്രമീകരിച്ചു കഴിഞ്ഞുവെന്നും […]

മീറ്റര്‍- യാത്രാക്കൂലി ‘സ്റ്റിക്കര്‍’; യാത്രക്കാരുമായി തർക്കങ്ങള്‍ക്ക് ഇടയാക്കും; എതിര്‍പ്പുമായി ഓട്ടോ തൊഴിലാളികള്‍.

  ഓട്ടോറിക്ഷകളില്‍ ‘മീറ്റർ റിഡിംഗില്ലെങ്കില്‍ യാത്രാക്കൂലി നല്‍കേണ്ടതില്ലെ’ന്ന സ്റ്റിക്കർ പതിക്കാനുള്ള ഗതാഗത വകുപ്പിന്റെ തീരുമാനത്തെ എതിർത്ത് ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍.   ഇത്തരം സ്റ്റിക്കർ പതിപ്പിച്ചാല്‍ യാത്രക്കാരുമായി പലവിധ തർക്കങ്ങള്‍ക്ക് ഇടയാക്കും എന്നാണ് ഓട്ടോ തൊഴിലാളികള്‍ ഉയർത്തുന്ന ആശങ്ക. നഗരപരിധിയിലും പഞ്ചായത്തുകളിലും മീറ്ററിട്ട് ഓടണം എന്നതാണ് വ്യവസ്ഥ. ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് പലപ്പോഴും തിരിച്ച്‌ ഓട്ടം കിട്ടണമെന്നില്ല.   നിലവില്‍ പഞ്ചായത്തുകളിലേക്കും മലയോരങ്ങളിലേക്കും സർവീസ് നടത്തുന്ന ഓട്ടോകള്‍ മീറ്റർ തുകയും അതിന്റെ പകുതിയും കൂടി ചേർത്താണ് […]

മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും’; കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം

    എം മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ് ഐ ടി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മണിയന്‍പിള്ള രാജു, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.   പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ കേസടുത്തത് മരട് പൊലീസാണ്. എറണാകുളം ജുഡീഷ്യല്‍ […]