ചർച്ച പരാജയം; ചൊവ്വാഴ്ച കെഎസ്ആര്‍ടിസി പണിമുടക്ക്

പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു. ശമ്പളവിതരണത്തില്‍ പോലും മാനേജ്‌മെന്റ് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും വ്യക്തമാക്കി. എട്ടരവര്‍ഷത്തിനിടെ ഒരിക്കല്‍പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയിട്ടില്ല. 31 ശതമാനമാണ് ഡിഎ കുടിശ്ശിക. […]

ഹയർ സെക്കന്ററി പരീക്ഷ സമയം മാറ്റണമെന്ന് അധ്യാപകർ: സാധ്യമല്ലെന്ന് മന്ത്രി

    ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷ ടൈംടേബിൾ മാറ്റണമെന്ന ആവശ്യമായി അധ്യാപകർ വിദ്യാഭ്യാസ മന്ത്രിക്ക് മുന്നിൽ. ഉച്ചയ്ക്കു ശേഷമുള്ള പ്ലസ് ടു പരീക്ഷാ സമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകർ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയത്.   പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയടക്കം തുടർച്ചയായി പരീക്ഷകൾ നടത്തുന്നതും  മാർച്ച് മാസത്തിലെ കനത്ത ചൂടും വിദ്യാർത്ഥികളിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകരുടെ കത്ത്. ഇതുകൊണ്ടുതന്നെ പ്ലസ് ടു പരീക്ഷാ സമയം മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷകളെല്ലാം ക്രമീകരിച്ചു കഴിഞ്ഞുവെന്നും […]

മീറ്റര്‍- യാത്രാക്കൂലി ‘സ്റ്റിക്കര്‍’; യാത്രക്കാരുമായി തർക്കങ്ങള്‍ക്ക് ഇടയാക്കും; എതിര്‍പ്പുമായി ഓട്ടോ തൊഴിലാളികള്‍.

  ഓട്ടോറിക്ഷകളില്‍ ‘മീറ്റർ റിഡിംഗില്ലെങ്കില്‍ യാത്രാക്കൂലി നല്‍കേണ്ടതില്ലെ’ന്ന സ്റ്റിക്കർ പതിക്കാനുള്ള ഗതാഗത വകുപ്പിന്റെ തീരുമാനത്തെ എതിർത്ത് ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍.   ഇത്തരം സ്റ്റിക്കർ പതിപ്പിച്ചാല്‍ യാത്രക്കാരുമായി പലവിധ തർക്കങ്ങള്‍ക്ക് ഇടയാക്കും എന്നാണ് ഓട്ടോ തൊഴിലാളികള്‍ ഉയർത്തുന്ന ആശങ്ക. നഗരപരിധിയിലും പഞ്ചായത്തുകളിലും മീറ്ററിട്ട് ഓടണം എന്നതാണ് വ്യവസ്ഥ. ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് പലപ്പോഴും തിരിച്ച്‌ ഓട്ടം കിട്ടണമെന്നില്ല.   നിലവില്‍ പഞ്ചായത്തുകളിലേക്കും മലയോരങ്ങളിലേക്കും സർവീസ് നടത്തുന്ന ഓട്ടോകള്‍ മീറ്റർ തുകയും അതിന്റെ പകുതിയും കൂടി ചേർത്താണ് […]

മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും’; കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം

    എം മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ് ഐ ടി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മണിയന്‍പിള്ള രാജു, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.   പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ കേസടുത്തത് മരട് പൊലീസാണ്. എറണാകുളം ജുഡീഷ്യല്‍ […]

മൊഴിയെടുക്കാൻ ഡിവൈ.എസ്.പി എത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറി മദ്യലഹരിയിൽ

  കോ​ഴി​ക്കോ​ട്: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ഡി​വൈ.​എ​സ്.​പി എ​ത്തി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ദ്യ​ല​ഹ​രി​യി​ൽ. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് യൂ​നി​റ്റ് ഡി​വൈ.​എ​സ്.​പി കെ.​കെ. ബി​ജു​വും സം​ഘ​വും ക​ട​ലു​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ദ്യ​പി​ച്ച സെ​ക്ര​ട്ട​റി​യെ പി​ടി​കൂ​ടി​യ​ത്.   ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടു​കൂ​ടി​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം ഓ​ഫി​സി​ലെ​ത്തി​യ​ത്. സെ​ക്ര​ട്ട​റി ര​മ​ണ​ന്റെ മു​റി​യി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്ത്. തു​ട​ർ​ന്ന് വി​വ​രം ഉ​ത്ത​ര മേ​ഖ​ല വി​ജി​ല​ൻ​സ് റേ​ഞ്ച് എ​സ്.​പി പി.​എം. പ്ര​ദീ​പി​നെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫ​റോ​ക്ക് പൊ​ലീ​സ് […]

മലപ്പുറത്ത് ഭർതൃ വീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

മഞ്ചേരി സ്വദേശി പ്രഭിനെ വീട്ടിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് മലപ്പുറം: എളങ്കൂരിൽ ഭർതൃ വീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി സ്വദേശി പ്രഭിനെ വീട്ടിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വ‍്യാഴാഴ്ചയായിരുന്നു പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് മാസത്തിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.   ‌സൗന്ദര‍്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നുവെന്നും ഇതിനെല്ലാം ഭർത്താവും […]

റഹീം മോചനം; കേസ് ഇന്നും റിയാദ് കോടതി പരിഗണിക്കും, മോചനം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ മലയാളികൾ

റിയാദ് : സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഇന്നും പരിഗണിക്കും. ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് റിയാദ് കോടതി കേസ് പരിഗണിക്കുന്നത്. മോചന ഉത്തരവ് ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ആറ് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാല്‍ മോചനക്കാര്യത്തില്‍ തീരുമാനം നീളുകയായിരുന്നു. കഴിഞ്ഞമാസം 15നാണ് ഒടുവില്‍ കേസ് പരിഗണിച്ചത്. അന്ന് കോടതി ഹര്‍ജി പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി […]

മലപ്പുറത്ത് പാഞ്ഞെത്തിയ കാട്ടുപന്നി വീട്ടമ്മയെ ഇടിച്ചിട്ടു; പന്നിയെ വെടിവച്ച് കൊന്നു

  രാവിലെ കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ആയിശ ബീഗത്തിനെ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു   കരുളായി: മലപ്പുറം ജില്ലയിലെ കരുളായിയിൽ വീട്ടമ്മയെ ആക്രമിച്ച് പരുക്കേൽപ്പിച്ച കാട്ടുപന്നിയെ വെടിവച്ച് കൊന്നു. പാപ്പിനിപൊയിലിലെ ആയിശ ബീഗത്തിനാണ് വെള്ളിയാഴ്ച രാവിലെ പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ആക്രമകാരിയായ പന്നിയെ വെള്ളിയാഴ്ച രാത്രിയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേത്വത്തിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു   രാവിലെ കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ആയിശ ബീഗത്തിനെ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു. പരുക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. […]

ബസിന് പുറത്തേക്ക് കൈയിട്ട് യാത്ര; പോസ്റ്റിൽ തട്ടി കൈയറ്റു; രക്തം വാർന്ന് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൈ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്( 55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ന് പുളിങ്കുടി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനലിന് പുറത്തേക്ക് ബെഞ്ചിലാസ് കൈയിട്ട് ഇരിക്കുകയായിരുന്നു. ഇതിനിടെ ബെഞ്ചിലാസ് യാത്ര ചെയ്ത ബസ് എതിരെ വന്ന മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനായി റോഡിന് വശത്തേയ്ക്ക് ഒതുക്കി. ഇതിനിടെ […]