മൊഴിയെടുക്കാൻ ഡിവൈ.എസ്.പി എത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറി മദ്യലഹരിയിൽ
കോഴിക്കോട്: വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്താൻ ഡിവൈ.എസ്.പി എത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറി മദ്യലഹരിയിൽ. കോഴിക്കോട് വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പി കെ.കെ. ബിജുവും സംഘവും കടലുണ്ടി ഗ്രാമപഞ്ചായത്തിൽ എത്തിയപ്പോഴാണ് മദ്യപിച്ച സെക്രട്ടറിയെ പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് നാലരയോടുകൂടിയാണ് വിജിലൻസ് സംഘം ഓഫിസിലെത്തിയത്. സെക്രട്ടറി രമണന്റെ മുറിയിലെത്തി മൊഴി രേഖപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് ഇയാൾ മദ്യലഹരിയാണെന്ന് മനസ്സിലായത്ത്. തുടർന്ന് വിവരം ഉത്തര മേഖല വിജിലൻസ് റേഞ്ച് എസ്.പി പി.എം. പ്രദീപിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഫറോക്ക് പൊലീസ് […]