എലിവിഷം കഴിച്ചുവെന്ന് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ; ആശുപത്രിയിലേക്ക് മാറ്റി

അഫാൻ മയക്കു മരുന്നിന് അടിമയാണെന്നാണ് പ്രാഥമിക നിഗമനം.   തിരുവനന്തപുരം: എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയതിനെത്തുടർന്ന് വെഞ്ഞാറമൂട് അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. അഫാൻ മയക്കു മരുന്നിന് അടിമയാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകിട്ടാണ് പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി ആറു പേരെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയത്.   പെൺസുഹൃത്തായിരുന്ന ഫസാനയെ കൊലപ്പെടുത്തിനായി സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.

കൂട്ടക്കൊല; പെൺസുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ വീട്ടുകാർ എതിർത്തുവെന്ന് പ്രതി

  പേരുമനയിലെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് ഫർസാനയെ വീട്ടിലേക്ക് കൊണ്ടുവന്നത്   തിരുവനന്തപുരം: പെൺസുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടു വന്നതിനെ കുടുംബാംഗങ്ങൾ എതിർത്തുവെന്ന് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. പേരുമനയിലെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് ഫർസാനയെ വീട്ടിലേക്ക് കൊണ്ടുവന്നത്. ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഫർസാന ട്യൂഷനെന്ന പേരിൽ അഫാന്‍റെ വീട്ടിലേക്ക് വരുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയെ ആറ്റിങ്ങല്‍ ഡിവൈഎസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്ത് വരികയാണ്. ഫര്‍സാനയെ […]

പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ കോഴിക്കോട് ഗവ. ലോ​ കോളജ് വിദ്യാർഥിനി മരിച്ച നിലയിൽ

  കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാംവർഷ എൽ.എൽ.ബി വിദ്യാർഥിയായ മൗസ(21)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയാണ് പെൺകുട്ടി.   കോവൂർ ബൈപാസിലെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു വിദ്യാർഥിനി. താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാർഥി മുറിയിലെത്തിയപ്പോഴാണ് മൗസയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

തിരുവനന്തപുരത്തെ ഞെട്ടിച്ച്‌ കൊലപാതക പരമ്പര; 6 പേരെ വെട്ടിക്കൊന്നെന്ന് യുവാവ്‌, 5 മൃതദേഹം കണ്ടെത്തി

  തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു,    തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി.വെഞ്ഞാറമൂട്  പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വെഞ്ഞാറമൂടിൽ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമാണ് വെട്ടി കൊലപ്പെടുത്തിയത്. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടിക്കൊലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.ഇവരുടെ വീട്ടിലുണ്ടായിരുന്ന […]

നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു; മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു; മലയാളികളായ പിതാവിനും മകനും ദാരുണാന്ത്യം ചെന്നൈ: പഴനിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. തിരൂർ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണു മരിച്ചത്. ഭാര്യ, 2 വയസ്സുകാരി മകൾ എന്നിവരെ ഗുരുതര പരുക്കുകളോടെ ഉദുമലൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   പഴനി-ഉദുമല റോഡിൽ വയലൂരിന് സമീപം ബൈപാസ് റോഡിൽ കാർ റോഡരികിൽ പാർക്കു ചെയ്‌തിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. സദക്കത്തുള്ളയും മകനും […]

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മേലധികാരികള്‍

  ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ എക്സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോട് ഇന്ന് ഹാജരാകാൻ നിർദേശം നല്‍കിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ എക്സൈസ് അസി. കമ്മീഷണറാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക. റിപ്പോർട്ട് സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് കൈമാറും. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎല്‍എ നൽകിയ പരാതിയിലാണ് നടപടി. എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും […]

പുക പരിശോധന; പിഴ ചുമത്തി ഏഴുദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പിഴ കുറയ്ക്കാം

  തിരുവനന്തപുരം: പിഴ ചുമത്തി ഏഴുദിവസത്തിനുള്ളിൽ വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പിഴ കുറയ്ക്കാം. 2000 രൂപ പിഴയെന്നത് 250 രൂപയായാണ് കുറയുക. വാഹനം പരിശോധിക്കുന്ന സമയത്ത് പുകപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏഴുദിവസത്തെ സാവകാശം അനുവദിക്കണം. കേന്ദ്ര മോട്ടോർവാഹനനിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഏഴുദിവസത്തിനുള്ളിൽ പരിശോധന നടത്തി ഹാജരാക്കിയാലുംമതി. പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്ക് മുൻപാകെയാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. പുകപരിശോധന ഓൺലൈനായതിനാൽ സർട്ടിഫിക്കറ്റ് ‘വാഹൻ’ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെടും. ഇതിനുശേഷം ഉദ്യോഗസ്ഥരെ സമീപിച്ച് പിഴ […]

മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികൾ കോഴിക്കോട് ഹൈലൈറ്റ് മാളിൽ; കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ

മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികൾ കോഴിക്കോട് ഹൈലൈറ്റ് മാളിൽ; കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ     കോഴിക്കോട്: മലപ്പുറത്ത് നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയ്. മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഇന്നലെ വൈകിട്ടാണ് സഹോദരങ്ങളുടെ മക്കളെ കാണാതായത്. 10 ഉം, 5 ഉം ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ന് കണ്ടെത്തിയത്.   കോഴിക്കോട് പൊറ്റമ്മലിൽ ബസ് ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. […]

മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരു മരണം; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരു മരണം. ഗുരുതരമായി പരുക്കേറ്റ മറ്റൊരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികരായ ശ്രീറാം (26), ഷാനു (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ആക്കുളം പാലത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അപകടം. ഡോക്ടര്‍മാര്‍ ഓടിച്ച അമിത വേഗതയിലെത്തിയ ജീപ്പ് നിയന്ത്രണം വിട്ട്‌ ബൈക്കിലിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ഉടനെ മെഡികൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരണത്തിനു കീഴടങ്ങുകയായിരുന്നു സംഭവത്തിൽ ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ […]

സിം കാര്‍ഡ് വിതരണക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം;ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര നിര്‍ദേശം

സിം കാര്‍ഡ് വിതരണക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം;ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര നിര്‍ദേശം   നടപ്പാക്കാനുള്ള സമയ പരിധി 2025 മാര്‍ച്ച് 31വരെ നീട്ടിയിട്ടുണ്ട്   ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം.ഉപയോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ ഏജന്റുമാരും നിയമപരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശം നടപ്പാക്കാനുള്ള സമയപരിധി 2025 മാര്‍ച്ച് 31വരെ നീട്ടിയിട്ടുണ്ട്.   സൈബര്‍ തട്ടിപ്പ് വർദ്ധിച്ച സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ഇതിലൂടെ […]