പി.സി. ജോർജ് ജയിലിലേക്ക്; ജാമ്യപേക്ഷ തള്ളി ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാഡ് ചെയ്തു
ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാഡ് ചെയ്തു മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റാണ് റിമാന്റ് ചെയ്തത്. ആറ് മണിവരെ പൊലീസിന് ജോർജിനെ കസ്റ്റഡിയിൽ വെയ്ക്കാമെന്ന് കോടതി പറഞ്ഞിരുന്നു. പൊലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലുംകോടതി വഴങ്ങിയില്ല. നിലവിലവിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റ്ഷനിൽ ചോദ്യങ്ങൾക്ക് വിധേയനാവുകയാണ് പിസി. ഇതിന് ശേഷമുള്ള വെെദ്യ പരിശോധനക്ക് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]


