വെടിക്കെട്ടിനിടെ അമിട്ട് ആളുകൾക്കിടയിൽ വീണ് പൊട്ടി; 12 വയസുള്ള കുട്ടിക്ക് അടക്കം അഞ്ചു പേർക്ക് പരിക്ക്
കണ്ണൂരിൽ വെടിക്കെട്ടിനിടെ അമിട്ട് ആളുകൾക്കിടയിൽ വീണ് പൊട്ടി; അഞ്ചു പേർക്ക് പരിക്ക് കണ്ണൂർ: വെടിക്കെട്ടിനിടെ നാടൻ അമിട്ട് ആളുകൾക്കിടയിൽ വീണ് പൊട്ടി അപകടം. കണ്ണൂർ അഴീക്കോട് ഇന്ന് പുലർച്ചെ ആണ് അപകടം. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് സംഭവം. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുകളിലേക്ക് പോയ അമിട്ട് പൊട്ടാതെ ആളുകൾക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. 12 വയസുള്ള കുട്ടിക്ക് അടക്കം അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


