സഹപാഠിയായ ഷഹബാസിനെ അക്രമിച്ചു കൊലപ്പെടുത്തിയ പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി; കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്

സഹപാഠിയായ ഷഹബാസിനെ അക്രമിച്ചു കൊലപ്പെടുത്തിയ പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി; കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്     കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പ്രതികളുടെ പരീക്ഷ കേന്ദ്രം താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട് പോലീസ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.   എലൈറ്റിൽ വട്ടോളി എം […]

ഷഹബാസിന്റെ കൊലപാതകം: പ്രധാനപ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്, നിര്‍ണായക വിവരം

  താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം പുറത്ത്. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.   ഇയാള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്‍റെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്.   തലയോട്ടി തകര്‍ന്നാണ് […]

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്

  കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ അരുംകൊല ചെയ്ത പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവന പുറത്തിറക്കി.   കേസിലെ പ്രതികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറയുന്നു. ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുത് എന്നാണ് തങ്ങളുടെ […]

ആഹാ സന്തോഷ വാർത്ത, മാര്‍ച്ച് മാസം വൈദ്യുതി ബില്‍ വീണ്ടും കുറയും, ഉപഭോക്താക്കൾ ആശ്വാസ അറിയിപ്പുമായി മന്ത്രി

തിരുവനന്തപുരം: മാർച്ച് മാസം വൈദ്യുതി ബിൽ വീണ്ടും കുറയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ യൂണിറ്റിനും ഇന്ധന സര്‍ചാര്‍ജ് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് 8 പൈസയുമായിരിക്കും മാര്‍ച്ച് മാസത്തിലെ ഇന്ധന സർചാർജ്. ദീര്‍ഘകാലമായി 19 പൈസയായിരുന്ന ഇന്ധന സര്‍ചാര്‍ജ്. ഫെബ്രുവരി മാസം 9 പൈസ കുറഞ്ഞ് 10 പൈസയില്‍ എത്തിയത് […]

പാണക്കാട് തങ്ങളെ എതിര്‍ക്കുന്ന നിലപാടുമായി മുന്നോട്ട് പോയാല്‍ സമസ്ത 100ആം വാര്‍ഷികം സമാന്തരമായി ആഘോഷിക്കേണ്ടി വരുമെന്ന് ലീഗ് അനുകൂല വിഭാഗം

കോഴിക്കോട്: സമസ്തയിലെ ഭിന്നത പരിഹരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കടുത്ത നിലപാടുമായി ലീഗ് അനുകൂല വിഭാഗം. (Samastha-muslim league division Reconciliation meeting) മുസ്‌ലിം ലീഗിനും പാണക്കാട് തങ്ങള്‍ക്കുമെതിരേ ഒരു വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും അത്തരം നടപടികള്‍ സ്വീകരിക്കുന്നവരുമായി ഒത്തുപോകാന്‍ സാധ്യമല്ലെന്നും അവര്‍ വ്യക്തമാക്കി. സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ സമസ്ത 100ആം വാര്‍ഷികം രണ്ടായി ആഘോഷിക്കേണ്ടിവരുമെന്നും […]

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; വ്ലോഗർ അറസ്റ്റിൽ

മലപ്പുറം : സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദാണ് അറസ്റ്റിയത്. ബാംഗ്ലൂരിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മലപ്പുറം പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. പ്രതി ജുനൈദ് യുവതിയുമായി സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത് തുടർന്ന് പ്രണയം നടിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ […]

ഷഹബാസിന്‍റെ മരണം; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കും, ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റും

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളെയും എസ്‍എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കും. അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റും. ജുവനൈൽ ജസ്റ്റിസ് ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് പരീക്ഷ എഴുതാൻ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. അതേസമയം, ഷഹബാസിന്‍റെ മരണത്തിൽ എളേറ്റിൽ വട്ടോളി എംജെ ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മുഹമ്മ് ഇസ്മായിൽ പ്രതികരിച്ചു. ഷഹബാസ് അച്ചടക്കലംഘനം കാണിക്കുന്ന കുട്ടിയായിരുന്നില്ലെന്നും […]

നാല് വയസുകാരൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി, വിവാദം

കോട്ടയം: മണ‍ർകാട് നാല് വയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. മണ‍ർകാട് അങ്ങാടിവയൽ സ്വദേശികളുടെ മകൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ആണ് ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കുട്ടിയെ അബോധ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാർ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശരീരത്തിൽ ലഹരി പദാർത്ഥത്തിന്‍റെ അംശം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന […]