മുന്നിൽനിന്ന് നയിച്ച് ചേസ് മാസ്റ്റർ കോലി; ഓസീസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ […]

ഷഹബാസിന്‍റെ കൊലപാതകം; ഒരു വിദ‍്യാർഥിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു; ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി

    കോഴിക്കോട്: താമരശേരിയിലെ പത്താം ക്ലാസ് വിദ‍്യാർഥി ഷഹബാസിന്‍റെ കൊലപാതകത്തിൽ ഒരു വിദ‍്യാർഥിയെ കൂടി പിടിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. പത്താം ക്ലാസ് വിദ‍്യാർഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ വിദ‍്യാർഥിയും സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.   കുട്ടിയെ വിശദമായി ചോദ‍്യം ചെയ്യും. ഷഹബാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഷഹബാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ വിദ‍്യാർഥികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

വയനാട് തുരങ്ക പാതയ്ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി; 2134 കോടി രൂപയാണ് തുരങ്കപാതയുടെ പദ്ധതി ചെലവ്.

തിരുവനന്തപുരം: വയനാട് തുരങ്ക പാത നിർമിക്കാൻ അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിക്കണം എന്നതടക്കം 25 വ്യവസ്ഥകളോടെയാണ് നിർമാണ അനുമതി നൽകിയിരിക്കുന്നത്. ആനക്കാം പൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്ക് അനുമതി നൽകാമെന്ന് വിദഗ്ധ സമിതി നൽകിയ ശുപാർശ കണക്കിലെടുത്താണ് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ തുരങ്ക പാത നിർമാണത്തിലെ തടസങ്ങൾ അകന്നു.   അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്റ്റർ വനഭൂമി ഏറ്റെടുക്കു, വംശനാശ ഭീഷണി നേരിടുന്ന ബാണാസുര ചിലപ്പൻ […]