മലപ്പുറത്തുനിന്നും കാണാതായ രണ്ടു പ്ലസ് ടു വിദ്യാർത്ഥികളെ കുട്ടികളെ കണ്ടെത്തി

  താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി.   താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു. കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ – എഗ്മോർ […]

അഫാൻ ഇളയ മകനെ ആക്രമിച്ച വിവരം ഉമ്മയെ അറിയിച്ചു, ഷെമീനക്ക് ദേഹാസ്വാസ്ഥ്യം, മകന്റെ മരണ വിവരം പറഞ്ഞില്ല 

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പൊലീസിന്റെ നിർണായക നീക്കം. അഫാൻ ഇളയ മകനെ ആക്രമിച്ച വിവരം ആശുപത്രിയിൽ കഴിയുന്ന ഉമ്മ ഷെമിനയെ അറിയിച്ചു. സൈക്യാട്രി ഡോക്ടർമാരുടെസാന്നിദ്ധ്യത്തിൽ പിതാവ് അബ്ദുൾ റഹീമും ബന്ധുക്കളുമാണ് വിവരം ഷെമിനയെ അറിയിച്ചത്‌. ഉമ്മയെയും ഇളയ മകൻ അഫ്സാനെയും അഫാൻ ആക്രമിച്ചുവെന്ന കാര്യം മാത്രമാണ് പറഞ്ഞത്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം, ഇളയ മകൻ അഫസാൻ ഐസിയുവിലാണെന്ന് മാത്രമാണ് പറഞ്ഞത്. മരിച്ച കാര്യം പറഞ്ഞില്ല. ഇത് കേട്ടത്തോടെ ഷെമിനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചു.

യൂണിഫോമിൽ വീട്ടില്‍ നിന്ന് പോയ വിദ്യാർഥിനികൾ മറ്റൊരു വസ്ത്രത്തിൽ; അവസാന ലൊക്കേഷൻ കോഴിക്കോട്, അന്വേഷണം

കോഴിക്കോട്: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്കായി കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവര്‍ക്കായാണ് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് താനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ അവസാനമായി ഓണ്‍ […]

സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം കുടുംബ- സാമൂഹ്യ പ്രശ്‌നങ്ങൾ’;പൊലീസ് പഠന റിപ്പോർട്ട്

തിരുവനന്തപുരം: കൊലപാതകങ്ങൾ അടക്കമുഉള്ള കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം കുടുംബ , സാമൂഹ്യ പ്രശ്നങ്ങളാണെന്ന് പൊലീസിൻ്റെ പഠന റിപ്പോർട്ട് . ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു . ലഹരി ഉപയോഗവും കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായി . ലഹരിമാഫിയയെ പിടികൂടാൻ ഇതര സംസ്ഥാനത്തെ പൊലീസിൻ്റെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മനോജ് എബ്രഹാം പറഞ്ഞു.’ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങള്‍ പരിശോധിച്ചിരുന്നു. 65 കൊലപാതകങ്ങളാണ് ഈ രണ്ടുമാസങ്ങളിലായി നടന്നത്. ഇതിൽ 55 എണ്ണവും […]

മലപ്പുറത്ത് 2 പ്ലസ് ടു വിദ്യാർഥിനികളെ കാണാതായി; തെരച്ചിൽ വ്യാപിപ്പിച്ച് പൊലീസ്

  മലപ്പുറം: മലപ്പുറം താനൂരിൽ 2 പ്ലസ് ടു വിദ്യാർഥികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അശഷ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർഥികളെയാണ് കാണാതായത്.   ബുധനാഴ്ച പരീക്ഷയെഴുതാൻ പോയ വിദ്യാർഥികൾ സ്കൂളിലെത്തിയിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇവർ ബുധനാഴ്ച പരീക്ഷ എഴുതിയിരുന്നില്ല.   താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായി. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് കാണാതായത്. ഇരുവരും സുഹൃത്തുക്കളാണ്. […]

കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചരണം, കൂടെ എഡിറ്റ് ചെയ്ത വീഡിയോയും; യുവാവിനെതിരെ പരാതി

  വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാവനെ ചോദ്യം ചെയ്തപ്പോഴാണ് കള്ളത്തരം പുറത്താവുന്നത്.   മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെ വനംവകുപ്പ് പൊലീസിൽ പരാതി നൽകി. മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം കടുവയെ കണ്ടെന്ന രീതിയിൽ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പഴയ വീഡിയോ എഡിറ്റ് ചെയ്തു പുതിയതെന്ന നിലയിൽ പ്രചരിപ്പിച്ചതാണെന്ന് ജെറിനും വനം വകുപ്പുദ്യോഗസ്ഥരോട് സമ്മതിച്ചു.   ശനിയാഴ്ച രാത്രി 11 ന് ആർത്തല ചായത്തോട്ടത്തിനു സമീപത്തെ റബർത്തോട്ടത്തിൽ […]

10 വയസുകാരിക്ക് MDMA നൽകി സഹോദരൻ, വീട്ടുകാർക്ക് നേരെ ആക്രമണം; 12കാരൻ ഡി-അഡിക്ഷന്‍ സെന്ററിൽ

    കൊച്ചിയിൽ ലഹരിക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡി എം എ നൽകി. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത്. ലഹരി ഉപയോഗത്തിനായി വീട്ടിൽ നിന്നും കുട്ടി മൂന്നുലക്ഷം രൂപ മോഷ്ടിച്ചെന്നാണ് വിവരം. വിവരം ചോദ്യം ചെയ്തതിന് കുട്ടി വീട്ടുകാരെ ആക്രമിച്ചു. കുട്ടിയെ ഡി-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞിട്ടും എളമക്കര പോലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയില്ല. തുടർച്ചയായ ലഹരി ഉപയോഗം ആൺകുട്ടിയുടെ മാനസികാവസ്ഥയിൽ മാറ്റം ഉണ്ടാക്കി. […]

പാലക്കാട് കുഴൽമന്ദം കണ്ണന്നൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം: ഒരാൾക്ക് ഗരുതര പരിക്ക്

പാലക്കാട്: ദേശീയപാത കുഴൽമന്ദം കണ്ണന്നൂർ സർവീസ് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കണ്ണന്നൂർ മേലെച്ചിറ സ്വദേശി പ്രമോദ് (55), കൊടുവായൂർ കിഴക്കേത്തല മൂപ്പൻ വീട്ടിൽ ഹബീബ് (16) എന്നിവരാണ് മരണപ്പെട്ടത്. പുതുനഗരം മുസ്ലിം ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് ഹബീബ്. ഇന്നലെ രാത്രി 9 30 തോടുകൂടിയാണ് സംഭവം. ബൈക്കുകൾ തമ്മിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രമോദ് നൊപ്പം യാത്ര ചെയ്ത ഉദയകുമാർ എന്നയാൾക്കും […]