മലപ്പുറത്തെ ഓട്ടോകാരന്റെ മരണം:പ്രതിഷേധം കടുക്കുന്നു.. ബസ്സുകാർ റോഡിൽ നരനായാട്ട് നടത്തി സർവീസ് തുടരുന്നത് വെച്ചു പൊറുപ്പിക്കില്ല, ഞങ്ങളും ടാക്സ് അടച്ചാണ് റോഡിൽ ഇറങ്ങുന്നത്
മലപ്പുറം | കോഡൂരില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഓട്ടോറിക്ഷാ തൊഴിലാളികള്‍. ദേശീയപാതയിലിറങ്ങി ബസ്സുകള്‍ തടഞ്ഞ് തൊഴിലാളികൾ പ്രതിഷേധിച്ചു. സ്ഥലത്ത് പോലീസ് എത്തിയെങ്കിലും ഡ്രൈവര്‍മാര്‍ പ്രതിഷേധം തുടരുകയാണ്. ‘ഞങ്ങള്‍ക്കും ഇവിടെ ജീവിക്കേണ്ടേ? ഒരു കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്. അതില്‍ പ്രതിഷേധിച്ച് ബസ്സ് തടഞ്ഞതില്‍ പോലീസ് അറസ്റ്റ് ചെയ്താല്‍ അത് നീതിയാണോ? ആ കുടുംബത്തിന് നീതി കിട്ടുന്നതുവരെ ഒതുക്കുങ്ങലിലുള്ള ഓരോ ഓട്ടോതൊഴിലാളികളും ആ […]