ഓട്ടോറിക്ഷകളിൽ മീറ്ററിട്ടില്ലെങ്കിൽ സൗജന്യ യാത്ര; ഉത്തരവ് പിൻവലിക്കുന്നു ഗതാഗത വകുപ്പ് മന്ത്രിയുമായി CITU നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

  തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ “മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര” എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന ഉത്തരവ് പിൻവലിക്കാൻ സർക്കാർ. ഗതാഗത വകുപ്പ് മന്ത്രി തൊഴിലാളി യൂണിയനു മയി നടത്തിയ ചർച്ചയിലാണ് തീരുമാനം.   മാർച്ച് ഒന്നുമുതൽ എല്ലാ ഓട്ടോകളിലും നിർബന്ധമായും സ്റ്റിക്കർ പതിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതിനെതിരേ ഓട്ടോറിക്ഷാ തൊഴിലാളികൾ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. മാർച്ച് രണ്ടാം വാരമായിട്ടും ഓട്ടോറിക്ഷകളിലോന്നിലും തന്നെ സ്റ്റിക്കറുകളും പതിപ്പിച്ചു തുടങ്ങിയിരുന്നുമില്ല. തുടർന്നാണ് വീണ്ടും സർക്കാരുമായി ചർച്ച നടന്നത്.   ഓട്ടോറിക്ഷ തൊഴിലാളികൾ […]

ഓട്ടോ ഡ്രൈവറായ യുവാവും 15 വയസുകാരിയും മരിച്ച സംഭവം; മൃതദേഹങ്ങൾക്ക് 20 ദിവസത്തിലധികം പഴക്കം; വിശദമായ പരിശോധന വേണ്ടിവരും

  കാസര്‍കോട്: പൈവളിഗെയിൽ പതിനഞ്ച് വയസുകാരിയും ഓട്ടോ ഡ്രൈവറായ യുവാവും മരിച്ച സംഭവത്തിൽ ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന് സൂചന നൽകുന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രദീപിന്റെയും 15 വയസുകാരിയുടെയും മൃതദേഹങ്ങൾ ഉണങ്ങിയ നിലയില്‍ (മമ്മിഫൈഡ്)ആയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ കൂടുതൽ പഴക്കമുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. വിശദമായ പരിശോധയ്ക്കുവേണ്ടി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യാ ചെയ്യാനുണ്ടായ കാരണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല […]

പരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും; പത്രവായന മികവിനും മാർക്ക്

  ഹൈസ്കൂൾ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും ഉണ്ടാകും. കുട്ടികളുടെ പത്രവായന മികവിനും മാർക്ക് നൽകും. എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖ യിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, ഭാഷ വിഷയങ്ങൾ എന്നിവയിൽ വർത്തമാന പത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തും. പാഠപുസ്തകങ്ങളിലെ പഠനത്തിനൊപ്പം കുട്ടികളുടെ സാമൂഹിക-വൈകാരിക തലവും വിലയിരുത്തി മാർക്കിടാനാണ് നിർദേശം.

‘ചതിവ്…വഞ്ചന…അവഹേളനം ….52 വര്‍ഷത്തെ ബാക്കിപത്രം… ലാല്‍ സലാം’ സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി എ പത്മകുമാര്‍

  കൊല്ലം: സിപിഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കി മുന്‍ എംഎല്‍എയും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാര്‍. ‘ചതിവ്……… വഞ്ചന……… അവഹേളനം …….52 വര്‍ഷത്തെ ബാക്കിപത്രം……….ലാല്‍ സലാം…….’ എന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പത്മകുമാര്‍ അതൃപ്തി പ്രകടിപ്പിച്ചത്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടായാക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ് വലിയ ചര്‍ച്ചയായി മിനിറ്റുകള്‍ക്കകം പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് കുറിപ്പ് പിന്‍വലിച്ചു. മന്ത്രി വീണാ […]

കരിപ്പൂരിൽ വീട് റൈഡ് ചെയ്ത് ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എ. പിടികൂടി.

കൊണ്ടോട്ടി: കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അയനിക്കാട് നിന്നും വൻ എം.ഡി.എം.എ. ശേഖരം പിടികൂടി. രണ്ടു ദിവസം മുന്നെ കൊച്ചി മട്ടാഞ്ചേരി പോലീസ് ലഹരികേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്ന പ്രതി കരിപ്പൂർ അയനിക്കാട് മുക്കൂട് സ്വദേശി മുള്ള മടക്കൽ ആഷിഖ് പി. എന്നയാളെയാണ് 1598 ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം 65 ലക്ഷത്തോളം രൂപ വില വരും. ആഷിഖിന്റെ പേരിൽ ഒമാനിൽ നിന്നും ഒരു പാർസൽ വന്നിട്ടുണ്ടെന്ന ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ […]

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

  മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.   പെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല. സിഡബ്ല്യുസി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിനിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിട്ടുനൽകുക. നാട് വിടാൻ കുട്ടികളെ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ കോടതി […]