ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കാൻ ആഴ്ചകള്‍മാത്രം; കരിപ്പൂരിലെ യാത്രാ നിരക്കില്‍ അവ്യക്തത തുടരുന്നു
കൊണ്ടോട്ടി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന തീർത്ഥാടകരുടെ യാത്രാച്ചെലവിലെ അധിക നിരക്കില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. മേയ് 16ഓടെയാണ് സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാത്തതിന്റെ പ്രശ്നങ്ങള്‍ മൂലമാണ് കരിപ്പൂർ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം വഴി യാത്ര ചെയ്യുന്നവർക്ക് അമിത നിരക്ക് നല്‍കേണ്ടി വരുന്നത്. സംസ്ഥാനത്തെ മറ്റ് രണ്ട് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളായ കൊച്ചി, കണ്ണൂർ […]