കർണാടകയ്ക്കു പിന്നാലെ ഡൽഹിയിലും കൂട്ടബലാത്സംഗത്തിനിരയായി വിദേശ വനിത; 2 പേർ അറസ്റ്റിൽ ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ മഹിപാൽപൂർ പ്രദേശത്തെ ഒരു ഹോട്ടലിൽ വിദേശ വനിത കൂട്ടബലാൽസംഗത്തിനിരയായി. സംഭവത്തിൽ 2 പേരെ ഡൽഹി പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കൈലാഷ്, വസിം എന്നിവരാണ് അറസ്റ്റിലായത്. ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നു. യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി ഇയാളെ കാണാൻ പോയിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ യുവതിയെ കാണാമെന്ന് ഇയാ ൾ പറഞ്ഞിരുന്നു. എന്നാൽ യുവതിക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ […]


