മലപ്പുറം കാട്ടുങ്ങലിൽ വൻ സ്വർണ്ണ കവർച്ച

മലപ്പുറം: മലപ്പുറം കാട്ടുങ്ങലിൽ സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്നു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുത്തെന്നാണ് പരാതി. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. കോട്ടപ്പടിയിലെ ആഭരണ നിർമാണ ശാലയിലെ തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടവർ. ഇവർ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ വിൽപ്പന നടത്തുന്ന ആളുകളാണ്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വെള്ളം കുടിക്കാനായി ഒരു കടക്ക് മുന്നിൽ ബൈക്ക് നിർത്തി ഒരാൾ കടയിലേക്ക് പോയിരുന്നു. അപ്പോഴാണ് രണ്ടാമനെ ആക്രമിച്ച് സ്വർണം കവർന്നത്. മഞ്ചേരി പൊലീസ് കേസെടുത്ത് […]

പാലക്കാട് – കോയമ്പത്തൂർ റോഡ് ഗതാഗത നിയന്ത്രണം

പാലക്കാട് – കോയമ്പത്തൂർ റോസ് മരപ്പാലം റെയിൽവേ അടിപ്പാത വികസിപ്പിക്കുന്നതിന്നാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട്ടു നിന്നും ബസുകൾ ചെറിയ വാഹനങ്ങൾ ചെട്ടിപ്പാളയം പിരിവ്, വിറക് കട പാലം, ACC സിമൻ്റ് ഫാക്ടറി റോഡിലൂടെ യാത്ര തുടരാം. എന്നാൽ ഭാരവാഹനങ്ങൾ കർപ്പകം കേളേജ് പൊള്ളാച്ചി ജംഗ്ഷനിൽ നിന്ന് ഇടത്തിരിഞ്ഞ് ഈച്ചനാരി കുറിച്ചിറോഡ് വഴി ആത്തുപാലം ജംഗ്ഷനിൽ നിന്നും യാത്ര തുടരാം. കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്കുള്ള ബസ് ചെറിയ വാഹനങ്ങൾ മധുക്കര ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ക്വാറി […]

പരീക്ഷയ്ക്ക് സ്‌കൂളിലേക്ക് പോയ 13കാരി തിരിച്ചെത്തിയില്ല’; താമരശേരിയിൽ എട്ടാം ക്ലാസുകാരിയെ കാണാനില്ലെന്ന് പരാതി

താമരശേരി : പുതുപ്പാടി പെരുമ്പള്ളിയിൽ എട്ടാംക്ലാസ് കാരിയെ കാണാനില്ലെന്ന് പരാതി. പെരുമ്പള്ളി ചോലക്കൽ മുസ്‌തഫയുടെ മകൾ ഫാത്തിമ നിദ(13)യെയാണ് കാണാതായത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മുതലാണ് പെൺകുട്ടിയെ കാണാതായത്. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മലോറത്തുള്ള വീട്ടിൽനിന്നും പുതുപ്പാടി ഹൈസ്കൂളിൽ പരീക്ഷ എഴുതാൻ പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ […]

പൊലീസിനെ കണ്ടതും മയക്കുമരുന്ന് ക്ലോസറ്റിൽ ഇട്ടു; കണ്ണൂരിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തിയ യുവതീയടക്കം മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നതായി കണ്ടെത്തൽ. വെള്ളിയാഴ്ച വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ മാരകലഹരി മരുന്നായ എംഡിഎംഎയുമായി പിടികൂടി. ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തുലഹരി വിൽപ്പനക്കുള്ള കവറുകളും അളവുയന്ത്രവും കണ്ടെടുത്തതായി പൊലീസ് പറയുന്നു. പൊലീസിനെ കണ്ടപ്പോൾ മയക്കുമരുന്ന് ക്ലോസറ്റിൽ ഇട്ട് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പൊലീസ് അറിയിച്ചു.

അധ്യാപകർക്ക് വടിയെടുക്കാം; ക്രിമിനൽ കേസ് ഭീഷണിവേണ്ടെന്ന് ഹൈക്കോടതി  വിദ്യാർത്ഥികൾക്ക്  അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടത

അധ്യാപകർക്ക് വടിയെടുക്കാം; ക്രിമിനൽ കേസ് ഭീഷണിവേണ്ടെന്ന് ഹൈക്കോടതി വിദ്യാർത്ഥികൾക്ക്  അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടത. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ […]

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരു ദിവസം പ്രവേശിക്കാവുന്ന വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ചു

⭕നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ വേനൽക്കാലത്താണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക.. ഊട്ടിയിലേക്ക് വാരാന്തങ്ങളിൽ ദിവസം 8,000 വണ്ടികളും മറ്റു ദിവസങ്ങളിൽ 6,000 വണ്ടികളും മാത്രമേ കടത്തിവിടാൻ പാടുള്ളൂ. കൊടൈക്കൈനാലിൽ ഇത് യഥാക്രമം 6,000 വണ്ടികൾക്കും 4,000 വണ്ടികൾക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എൻ.സതീശ് കുമാർ, ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷ്യൽ ബെഞ്ചിന്റേതാണ് ഉത്തരവ്.. സർക്കാർ ബസുകളോ തീവണ്ടികളോ പോലുള്ള […]

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങി,ഗ്രേവി ഇത്ര പോരാ; താമരക്കുളത്തെ ബുഖാരി ഹോട്ടലുടമയെ ചട്ടുകം കൊണ്ടടിച്ച് യുവാക്കൾ

ആലപ്പുഴ: താമരക്കുളത്ത് പാഴ്സൽ വാങ്ങിയ ആഹാരത്തിനൊപ്പം നൽകിയ ഇറച്ചിച്ചാറ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലിൽ സംഘർഷം. ചട്ടുകം കൊണ്ട് അടിയേറ്റ ഹോട്ടൽ ഉടമയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്നു പേരെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. താമരക്കുളം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടലിൽ ഇന്നലെ നാലു മണിയോടെ ആയിരുന്നു സംഘർഷം. സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം 20 പൊറോട്ടയും ബീഫ് ഫ്രൈയും ഗ്രേവിയും വാങ്ങി മടങ്ങി. എന്നാൽ പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ആറരയോടെ ഇവർ തിരികെയെത്തി. തുടർന്ന് വാക്കേറ്റമായി. […]