എട്ടാം ക്ലാസിൽ വിജയിക്കാൻ മിനിമം മാർക്ക്: മൂല്യനിർണയരീതി പരിഷ്ക്കരിച്ച് ഉത്തരവായി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നുമുതൽ 10വരെയുള്ള ക്ലാസുകളിൽ അക്കാദമിക നിലവാരം മെച്ചപ്പെടുത്തും. ഇതിനായി ഈ (2024- 2025) അക്കാദമിക വർഷം മുതൽ എട്ടാം ക്ലാസിൽ വിജയിക്കാൻ ഓരോ വിഷയത്തിലും മിനിമം മാർക്ക് (30%) നേടണം. 2025-26 അക്കാദമിക വർഷം മുതൽ എട്ട്, ഒൻപത് ക്ലാസുകളിലും 2026-27 അക്കാദമിക വർഷം മുതൽ 8, 9, 10 ക്ലാസുകളിലും പൊതുപരീക്ഷയിൽ ഓരോ വിഷയത്തിലും മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. ഗുണമേന്മ […]