ഈദുൽ ഫിത്വർ: യുഎഇയിലെ പൊതുമേഖലാ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

  റമദാൻ മാസം 30 ദിവസം പൂർത്തിയാക്കുന്ന സാഹചര്യം വന്നാൽ റമദാൻ 30 അധിക പൊതു അവധി ദിനമായിരിക്കും   ദുബായ് : യു.എ.ഇയിലെ പൊതുമേഖലയിലെ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ശവ്വാൽ 1 മുതൽ 3 വരെയായിരിക്കും അവധിയെന്നും ശവ്വാൽ 4ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് സർക്കുലറിൽ അറിയിച്ചു.   റമദാൻ മാസം 30 ദിവസം പൂർത്തിയാക്കുന്ന സാഹചര്യം വന്നാൽ റമദാൻ 30 അധിക പൊതു അവധി […]

ബ്ലേഡ് കൊണ്ട് നായയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റി; 23കാരൻ അറസ്റ്റിൽ മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുന്നു

  ബംഗളൂരു: ജയനഗറിൽ തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. തെരുവ് നായയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതിന് ദിവസവേതനക്കാരനും ബിഹാര്‍ സ്വദേശി നിതീഷ് കുമാർ (23) ആണ് അറസ്റ്റിലായത്. ശാലിനി ഗ്രൗണ്ടിന് സമീപമുള്ള നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ ജോലി ചെയ്യുന്നയാളാണ് ഇയാൾ. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആക്ടിവിസ്റ്റ് വിദ്യ റാണിയുടെ പരാതി പ്രകാരം, മാർച്ച് 14 ന് പുലർച്ചെ 12.30 ഓടെ തെരുവ് നായകൾക്ക് ഭക്ഷണം നൽകാൻ ശാലിനി ഗ്രൗണ്ടിൽ […]

സോഷ്യല്‍ മീഡിയയില്‍ ഹൈ റെസല്യൂഷന്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക; വെള്ളിയാഴ്ച്ച രാത്രികളില്‍ കൂട്ടത്തോടെ അവര്‍ ഇറങ്ങും

അബൂദബി: സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനുള്ള സ്വന്തം ഫോട്ടോകള്‍ പരമാവധി ക്ലാരിറ്റി ഉള്ളതാവാനാണ് എല്ലാരും ശ്രമിക്കുക. ഇതിനായി രണ്ടും മൂന്ന് തവണ എടുത്ത് ക്വാളിറ്റി ഉറപ്പാക്കും. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് യുഎഇയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഓണ്‍ലൈനില്‍ ഹൈ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്ന് യുഎഇ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഐഡന്റിറ്റി തെഫ്റ്റ്, സിം സ്വാപ്പിംഗ്, മാന്‍ ഇന്‍ ദി മിഡില്‍ ആക്രമണങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിച്ചേക്കാം എന്നതിനാലാണ് മുന്നറിയിപ്പ്. ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ […]

ലഹരിക്ക് അടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ചു; നഗ്ന ദൃശ്യം പകർത്തി, സ്വർണാഭരണം തട്ടി; പ്രതി വേങ്ങര ചേറൂർ സ്വദേശി അറസ്റ്റിൽ

    മലപ്പുറം കോട്ടക്കലിൽ ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്ക് അടിമയാക്കി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂറി(23) നെ അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ ആണ് പെൺകുട്ടിയെ പരിചയപ്പെട്ടത്.   ഭക്ഷണത്തിൽ രാസ ലഹരി കലർത്തി നൽകി ലഹരിക്ക് അടിമയാക്കിയാണ് പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചത്. 2020ഇൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നു. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ […]

ഒടുവിൽ വഴങ്ങി; ആശ വർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങളിൽ പിൻവലിച്ച് സർക്കാർ

  ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നടപടി   തിരുവനന്തപുരം: ഒടുവിൽ വഴങ്ങി സർക്കാർ. ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങളിൽ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളാണ് സർക്കാർ ഒഴിവാക്കിയത്. ഇതിനു പുറമേ ഇൻസന്‍റീവ് മാനദണ്ഡങ്ങളിലും ഇളവു വരുത്തിയിട്ടുണ്ട്.   ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നടപടി. സമരം വിജയിച്ചതായി സമര സമിതി അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ ആശമാരുടെ […]

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ അമ്മയെ പീഡിപ്പിച്ചു; 45 കാരനായ മകൻ പൊലീസ് കസ്റ്റഡിയിൽ

  തിരുവനന്തപുരം പള്ളിക്കലിലാണ് കിടപ്പു രോഗിയായ 72 കാരിയെ മകൻ പീഡിപ്പിച്ചത്   തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് കിടപ്പു രോഗിയായ 72 കാരിയെ 45 കാരനായ മകൻ ബലാത്സംഗം ചെയ്തതായാണ് പരാതി ഉയർന്നത്. സംഭവത്തിൽ 72 കാരിയുടെ മകളാണ് പള്ളിക്കൽ പൊലീസിൽ പരാതി നൽകിയത്.   ഞായറാഴ്ച രാത്രി വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മദ്യ ലഹരിയിലെത്തിയ 45 കാരൻ അമ്മയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് 72 കാരിയെ […]