ഈങ്ങാപ്പുഴയിൽ യുവാവ് ഭാര്യയെയും ബന്ധുക്കളെയും വെട്ടി പരിക്കേൽപ്പിച്ചു.

പുതുപ്പാടി: ഈങ്ങാപ്പുഴ കക്കാട് ലഹരിയിൽ യുവാവ് ഭാര്യയെയും ഭാര്യയുടെ പിതാവിനെയും മാതാവിനെയും വെട്ടിപരിക്കേൽപ്പിച്ചു, കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാൻ എന്ന കുഞ്ഞിയുടെ ഇളയ മകളുടെ ഭർത്താവാണ് ആക്രമണം നടത്തിയത്,അക്രമണത്തിൽ കുഞ്ഞിയുടെ ഭാര്യക്കും മക്കൾക്കും പരിക്കേറ്റിട്ടുണ്ട് രണ്ടുപേരുടെ നില ഗുരുതരമാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി ഇതിൽ അബ്ദുറഹ്മാൻ എന്ന വ്യക്തിയുടെ മകൾ മരണപ്പെട്ടതായി അറിയാൻ കഴിഞ്ഞു

മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം; സിപിഎം നേതാവ് എം ജെ ഫ്രാന്‍സിസിനെതിരേ കേസെടുത്തു

കൊച്ചി: മുസ്ലിംകൾക്കെതിരേ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവ് എം ജെ ഫ്രാൻസിസിനെതിരേ കേസെടുത്തു. മൂവാറ്റപുഴ പോലിസാണ് കേസ്സെടുത്തത്. എസ്ഡിപിഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ഇബ്റാഹിം ചിറക്കൽ നൽകിയ പരാതിയിലാണ് കേസ്. സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗവും ആവോലി ലോക്കൽ സെക്രട്ടറിയുമാണ് എം ജെ ഫ്രാൻസിസ്. പ്രതിക്ക് മുസ്ലിം സമുദായത്തെ സാമൂഹിക മാധ്യമം വഴി അപകീർത്തിപ്പെടുത്തി സമുദായങ്ങൾ തമ്മിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ഫെയ്‌സ്‌ബൂക്ക്‌ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് എഫ്ഐആറിലുള്ളത്. ഫ്രാൻസിസ് കഴിഞ്ഞ ദിവസമാണ് […]

രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പരിശോധന: റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിന്റെ സിഗിരറ്റ് പാക്കറ്റിൽ എംഡിഎംഎ;

മണ്ണാർക്കാട്: എംഡിഎംഎ വില്‍ക്കാനായി മണ്ണാർക്കാട് കോട്ടോപ്പാടത്ത് എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് അരയങ്ങോട് തച്ചർകുന്നില്‍ വീട്ടില്‍ മുഹമ്മദ് റിഷാബിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോട്ടോപ്പാടം – മണ്ണാർക്കാട് റോഡില്‍ വേങ്ങ അയ്യപ്പ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് മുഹമ്മദ് റിഷാബ് പൊലീസിന്റെ പിടിയിലായത്. സിഗരറ്റ് പായ്ക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കൊണ്ടുവന്നത്. ഡാൻസാഫിനു ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയായിരുന്നു ഇയാള്‍ പിടിയിലായത്.  

റഹീമിന്‍റെ കേസ് വീണ്ടും മാറ്റിവെച്ചു, ജാമ്യ ഹരജിയും പരിഗണിച്ചില്ല

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്​ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നത്തെ (ചൊവ്വാഴ്ച) കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. റഹീമിന്‍റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിലും തീർപ്പുണ്ടായില്ല. 10ാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. രാവിലെ 11ന്​ ആരംഭിച്ച സിറ്റിങ്ങിൽ പതിവുപോലെ ജയിലിൽനിന്ന് അബ്​ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. […]

ലോകകപ്പ് യോ​ഗ്യതാ മത്സരം; മെസി ഇല്ലാതെ അര്‍ജന്റീന ഇറങ്ങുന്നു

ഈ മാസം ബ്രസീല്‍, ഉറുഗ്വെ ടീമുകള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തിനായുള്ള ടീമില്‍ നിന്നാണ് മെസി ഒഴിവായത് ബ്യൂണസ് അയേഴ്‌സ്: ഇതിഹാസ താരം ലയണല്‍ മെസിയില്ലാത അര്‍ജന്റീന ടീം ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിറങ്ങും. ഈ മാസം ബ്രസീല്‍, ഉറുഗ്വെ ടീമുകള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തിനായുള്ള ടീമില്‍ നിന്നാണ് മെസി ഒഴിവായത്. പരിക്കിന്റെ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനെ തുടര്‍ന്നാണ് 37കാരന്‍ ദേശീയ ടീമില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച 33അംഗ പട്ടികയില്‍ മെസിയേയും ഉള്‍പ്പെടുത്തിയിരുന്നു. ഇന്റര്‍ മയമിക്കായി കളിക്കുന്നതിനിടെയാണ് മെസിക്ക് […]

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; കൊലയാളി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കൊല്ലം: ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ രണ്ടാം വർഷ ബി സി എ വിദ്യാർത്ഥിയാണ്. കാറിൽ എത്തിയ ആളാണ് ഫെബിനെ കൊലപ്പെടുത്തിയത്. പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു. പ്രതി സഞ്ചരിച്ച കാർ കടപ്പാക്കടയിലെ റെയിൽവേ പാളത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. കൊലപ്പെടുത്തിയ ആൾ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. തേജസ് […]

താനൂരിലെ പെൺകുട്ടികളെ വീടുകളിലേക്കു മാറ്റി; മുംബൈയിലേക്ക് പോയതിൽ അസ്വാഭാവികതയില്ലെന്ന് നിഗമനം

താനൂർ: താനൂരിൽനിന്ന് കാണാതായ രണ്ടു വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടികളെ കൊണ്ടുപോയ ഇൻസ്റ്റഗ്രാം സുഹൃത്ത് എടവണ്ണ സ്വദേശി അക്ബർ റഹീമിനു പുറമെ മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിവുകളൊന്നുമില്ലെന്നാണ് സൂചന. വിദ്യാർഥിനികൾ മുംബൈ യാത്രയിൽ ഹെയർ ട്രീറ്റ്മെൻറ് നടത്തിയ ബ്യൂട്ടി പാർലറിന്റെ നടത്തിപ്പുകാർക്കോ മറ്റോ സംഭവത്തിൽ പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചില്ല. വിദ്യാർഥിനികൾ യാദൃച്ഛികമായി മലയാളി ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ എത്തുകയായിരുന്നെന്നാണ് മുംബൈയിലടക്കം നേരിൽ പോയി വിശദ അന്വേഷണം നടത്തിയശേഷമുള്ള പൊലീസ് കണ്ടെത്തൽ. സുഹൃത്തായ യുവാവിന്റെ […]

കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം; കെടി ജലീല്‍ എംഎല്‍എയ്ക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്

മലപ്പുറം: മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്ന കെ.ടി.ജലീല്‍ എം.എല്‍ എയുടെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി മുസ്ലീം സംഘടനകള്‍ രംഗത്ത്. മതത്തിന്‍റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ലിതെന്നും ഇത്തരം അഭിപ്രായങ്ങള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത മറുപടി നല്‍കി. മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തില്‍ കെ ടി ജലീലിന്‍റെ പ്രസംഗമാണ് വിവാദമായത്. മതപഠനമോ മത വിദ്യാഭ്യാസമോ കിട്ടാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാർക്കുള്ള ധാർമ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകള്‍ക്ക് ഉണ്ടാകുന്നില്ലെന്നും കെ […]

ഉമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: തൊണ്ടയാട് ഉമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം വാഴക്കാട് പാറശ്ശരിക്കുഴി സ്വദേശി ഫാത്തിമ സന (12) ആണ് മരിച്ചത്. മാതാവ് സുലൈഖക്കും പരുക്കേറ്റു. നിർത്താതെ പോയ ലോറി പിന്നീട് അറപ്പുഴയിൽ വെച്ച് പൊലീസ് പിന്തുടർന്ന് പിടികൂടി.