ഷിബിലയുടെ കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകൾ, ശരീരത്തിൽ 11 ഇടത്ത് വെട്ടേറ്റു, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കോഴിക്കോട് : ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബില കൊലക്കേസിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഷിബിലയെ ഭർത്താവ് യാസർ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രത്തോടെയാണെന്നാണ് പൊലീസ് കണ്ടെത്തൽ.ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ് എസ് എൽ സി സർട്ടിഫിക്കറ്റ് കൈമാറിയ യാസർ വൈകീട്ട് വീണ്ടും കത്തിയുമായെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ‘വസ്ത്രങ്ങൾ ചോദിച്ചപ്പോൾ യാസിർ കത്തിച്ച് സ്റ്റാറ്റസിട്ടു, […]