അന്തർ ജില്ലാ വാഹന മോഷണവും പെട്രോൾ പമ്പ് കേന്ദ്രീകരിച്ചു കവർച്ചയും; പരപ്പനങ്ങാടി സ്വദേശികൾ അറസ്റ്റിൽ
കോഴിക്കോട് : കേരളത്തിലെ പത്തു ജില്ലകളിലായി നിരവധി ബൈക്ക് മോഷണവും പെട്രോൾ പമ്പിലും, വഴിയോര കടകളിലും കവർച്ചയും നടത്തി വന്ന പ്രതികളെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി പൊക്ലിയന്റെ പുരക്കൽ റസൽ ജാസി (24), പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റ്യാടി വീട്ടിൽ അഖിബ് ആഷിഖ് (26) എന്നിവരെയാണ് മോഷണ ബൈക്കുകളുമായി ഇന്നലെ രാത്രി പരപ്പനങ്ങാടി ഭാഗത്തു നിന്നും പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയം ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് അക്രമാസക്തരായ പ്രതികൾ […]


