അബ്ദുറഹിമാൻ നഗറിൽ പല ഭാഗത്തും രാസലഹരി വിൽപനക്കാർ സജീവം എക്സൈസ് ശക്തമായ നടപടി സ്വീകരിക്കണം. കിസാൻ കോൺഗ്രസ്
എ ആർ നഗർ , മാരക ലഹരിയായ എംഡിഎംഎ വിൽപനയും കച്ചവടവും അബ്ദുറഹിമാൻ നഗറിൻ്റെ പല ഭാഗത്തും വളരെ സജീവമാണന്നും ഇവരെ പിടിച്ച് കെട്ടാൻ എക്സൈസ് തയ്യാറാവണമെന്നും ലഹരി വിൽപനക്കാരെ പിടിക്കാൻ പൊതു ജനങ്ങളുടെ പിന്തുണ അനിവാര്യമാണന്നും കിസാൻ കോൺഗ്രസ് എ ആർ നഗർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഓരോ വാർഡിലും പൊതുജനങ്ങളെ ഉൾപ്പെടുത്തി രാസ രഹരി വിൽപനക്കാരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്താൻ സ്കോഡ് രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി, നിയോജക മണ്ഡലം പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി യോഗം […]


