കരിപ്പൂരിൽ നിന്നും അമിതചാർജ്ജ്: ഇ.ടി.യും രാഘവനും മന്ത്രി കിരൺ റിജ്ജുവിനെ കണ്ടു; എയർ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് മന്ത്രി
ന്യൂഡൽഹി: കരിപ്പൂരിൽ നിന്നുമുള്ള ഹജ്ജ് യാത്രക്കാരിൽ നിന്നും അമിത ടിക്കറ്റ് ചാർജ്ജ് ഈടാക്കുന്ന എയർ ഇന്ത്യയുടെ നപടി തിരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീറും എം.കെ.രാഘവനും കേന്ദ്ര ന്യൂനപക്ഷ – ഹജ്ജ് വകുപ്പ് മന്ത്രി കിരൺ റിജ്ജു, സിവിൽ വ്യാമയാന സെക്രട്ടറി എന്നിവരെ കണ്ട് നിവേദനം സമർപ്പിച്ചു. ലോക്സഭയിൽ പലതവണ വിഷയം ഉന്നയിച്ചിരുന്നു. സുപ്രീം കോടതിയും ഈ വിഷയത്തിൽ വ്യാമയാന വകുപ്പ് ഇടപെടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എം.പി.മാർ ഉന്നയിച്ച കാര്യങ്ങൾ ന്യായമാണെന്ന് മന്ത്രി കിരൺ റിജ്ജുവിനും വ്യാമയാന സെക്രട്ടറിക്കും ബോധ്യപ്പെട്ടുവെന്നും […]


